HOME
DETAILS
MAL
പൊതുമരാമത്ത് വകുപ്പിലെ മിന്നല്‍ പരിശോധനയില്‍ ഗുരുതര വീഴ്ച ; ഉന്നതര്‍ക്കടക്കം സസ്പെന്ഷന്
backup
April 27 2023 | 14:04 PM
പൊതുമരാമത്ത് വകുപ്പിലെ മിന്നല്‍ പരിശോധനയില്‍ ഗുരുതര വീഴ്ച
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഓഫിസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെ തുടര്‍ന്നാണ് നടപടി. ചീഫ് ആര്‍ക്കിടെക്ട് ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഓഫിസിലെ 41 ജീവനക്കാരുടേയും ഹാജര്‍ രേഖകളില്‍ ക്രമക്കേട് കണ്ടെത്തി.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. വകുപ്പിലെ മറ്റു 18 പേര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. ആര്‍ക്കിടെക്ട് വിംഗില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് ആര്‍ക്കിടെക്ടിനും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."