യഥാര്‍ഥ ഗൂഢാലോചന നടത്തിയത് കെ.ടി ജലീല്‍, വെല്ലുവിളിച്ച് സ്വപ്ന
കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യഥാര്‍ഥ ഗൂഢാലോചന നടത്തിത് കെ.ടി ജലീലാണെന്ന് സ്വപ്ന കൊച്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജലീല്‍ എന്തൊക്കെ കുറ്റം ചെയ്തെന്ന് ഉടന്‍ പുറത്തുവിടും. ജലീലിനെതിരായി കോടതിയില്‍ നല്കിയ രഹസ്യമൊഴി ഉടന്‍ വെളിപ്പെടുത്തും. ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും സ്വപ്ന സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ പൊലിസിന്റെ സംരക്ഷണം തനിക്കു വേണ്ടെന്നും സ്വപ്ന തുറന്നടിച്ചു.
അതേസമയം സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വപ്ന നിയോഗിച്ചത്. സ്വപ്നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."