മൃഗസംരക്ഷണത്തില്‍ കേരളം മുന്നില്‍,അതുബോധ്യപ്പെടുത്തിത്തരാം, മേനകാഗാന്ധിയെ സ്വാഗതം ചെയ്ത് വനം മന്ത്രി
മേനകാഗാന്ധിയെ സ്വാഗതം ചെയ്ത് വനം മന്ത്രി
തിരുവനന്തപുരം: ഏറ്റവും മോശപ്പെട്ട വനംവകുപ്പാണ് കേരളത്തിലേതെന്ന മേനകാഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. വന്യമൃഗങ്ങളുടെ സംരക്ഷണത്തില്‍ കേരളം ഏറെ മുന്നിലാണെന്നും അതുബോധ്യപ്പെടാന് മേനകാ ഗാന്ധിയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും കത്തില്‍ മന്ത്രി പറഞ്ഞു. വെള്ളനാട് കരടി കിണറ്റില്‍ വീണ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തില്‍ കേരളാ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് അവര്‍ ആരോപിച്ചിരുന്നു. കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വെയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. 'വന്യജീവികളോട് ക്രൂരത' എന്നതാണ് കേരളത്തിന്റെ നയമെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.
കരടി ചത്തതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അന്വേഷണ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."