HOME
DETAILS

മുഖ്യമന്ത്രിക്ക് പൗര സ്വീകരണം; അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
backup
April 28 2023 | 14:04 PM

preparations-are-in-progress-for-the-reception-of-chief-minister-pinarayi

മുഖ്യമന്ത്രിക്ക് പൗര സ്വീകരണം; അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബുദാബി: അബുദാബി ഡിപാര്‍ട്‌മെന്റ് ഓഫ് എകണോമിക് ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന വാര്‍ഷിക ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ (എഐഎം) പങ്കെടുക്കാന്‍ യുഎഇ സര്‍ക്കാര്‍ ക്ഷണ പ്രകാരം എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബുദാബി പൗരാവലി രാത്രി ഏഴിന് നല്‍കുന്ന സ്വീകരണത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അബുദാബി നാഷണല്‍ തിയ്യറ്ററില്‍ സാംസ്‌കാരിക കലാപരിപാടികളോടെയാണ് സ്വീകരണ ചടങ്ങ് ആരംഭിക്കുക. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സംബന്ധിക്കും.

സ്വീകരണത്തിന്റെ തുടക്കത്തിലും അവസാനത്തിലും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സ്വാഗത സംഘം യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റും സ്വാഗത സംഘം കണ്‍വീനറുമായ വി.പി കൃഷണ കുമാര്‍, ലുലു പ്രതിനിധി ബിജു എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. മലയാളം മിഷന്‍ അബുദാബി ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍, ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ജന.സെക്രട്ടറി സത്യബാബു, അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ് രേഖിന്‍ സോമന്‍, ഗോവിന്ദന്‍ നമ്പൂതിരി (ശക്തി തിയ്യറ്റേഴ്‌സ് അബുദാബി), എ.കെ ബീരാന്‍ കുട്ടി (ലോക കേരള സഭാംഗം), യു.അബ്ദുള്ള ഫാറൂഖി (കെഎംസിസി), ഹമീദ് പരപ്പ (ഐസിഎഫ്), ഹാമിദലി (ഐസിസി), സലിം ചിറക്കല്‍, ബി.യേശുശീലന്‍ (ഇന്‍കാസ്), എം.സുനീര്‍, ചന്ദ്രശേഖരന്‍ (യുവ കലാ സാഹിതി), ബി.ഫാറൂഖ് (ഐഎംസിസി), റസല്‍ സാലി (അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍), അബ്ദുല്‍ സലാം (അല്‍ ഐന്‍ മലയാളി സമാജം), അഡ്വ. ആയിഷ സക്കീര്‍ (അരങ്ങ് സാംസ്‌കാരിക വേദി), വി.ടി.വി ദാമോദരന്‍ (ഗാന്ധി സൗഹൃദവേദി), ഫസല്‍ കുന്നംകുളം (ഫ്രണ്ട്‌സ് എഡിഎംഎസ്), ഇന്ദ്ര തയ്യില്‍ (വടകര എന്‍ആര്‍ഐ ഫോറം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലുലു എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍സണ്‍, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ നിര്‍മല്‍ ചിയ്യാരത്ത്, അല്‍ നാസിര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അമ്പലത്തറ, സിറാജ് ബ്യൂറോ ചീഫ് റാഷിദ് പൂമാടം എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ വിജയത്തിനായി നോര്‍ക ചെയര്‍മാന്‍ എം.എ യൂസഫലി മുഖ്യ രക്ഷാധികാരിയായ 151 അംഗ സംഘാടക സമിതിക്കും അതിനു കീഴില്‍ വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. കണ്‍വീനര്‍മാരായി എ.കെ ബീരാന്‍ കുട്ടി (സാമ്പത്തികം), സഫറുള്ള പാലപ്പെട്ടി (മീഡിയ), മനോജ് ടി.കെ (പ്രചാരണം, സോഷ്യല്‍ മീഡിയ), ബിജിത് കുമാര്‍ (ഗതാഗതം), ഗോവിന്ദന്‍ നമ്പൂതിരി (വളണ്ടിയര്‍), കെ.വി ബഷീര്‍ (റിസപ്ഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Civic welcome to Chief Minister; Preparations are complete in Abu Dhabi


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago