HOME
DETAILS

വായ്ത്താരികൊണ്ട് വയറുനിറയുമോ?

  
backup
April 28 2023 | 21:04 PM

ration-distribution-in-the-state-has-been-chaotic-for-a-week

Ration distribution in the state has been chaotic for a week


ഒരുഭാഗത്ത് റേഷൻ വീട്ടുപടിക്കലെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോൾ വേറൊരുഭാഗത്ത് റേഷൻ കടകൾ അടച്ചിട്ട് അന്നം നിഷേധിക്കുന്നത് ഖേദകരവും മര്യാദക്കേടുമാണ്. രണ്ടുദിവസമായി സംസ്ഥാനത്തെ റേഷൻ കടകൾ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അരിയോ മറ്റ് ഭക്ഷ്യസാധനങ്ങളോ സ്‌റ്റോക്കില്ലാത്തതിനാലല്ല ഈ കടമുടക്കം. വിതരണവുമായി ബന്ധപ്പെട്ടുള്ള ഇലക്‌ട്രോണിക്‌ പോയിന്റ് ഓഫ് സെയിൽ(ഇ പോസ്) മെഷിനിന്റെ സാങ്കേതിക തകരാറാണ് ലക്ഷക്കണക്കിന് സാധാരണക്കാരുടെ വയറ്റത്തടിച്ചത്. റേഷൻ വിതരണത്തിലുള്ള പ്രതിസന്ധി ഇന്നു പരിഹരിക്കുമെന്നാണ് വകുപ്പു മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും സംസ്ഥാനത്തെ 92 ലക്ഷം കാർഡുടമകളേയും പതിനാലായിരത്തോളം വിതരണക്കാരേയും പ്രതികൂലമായി ബാധിക്കുന്ന, അടിക്കടിയുണ്ടാകുന്ന ഈ പ്രതിസന്ധി എന്തുകൊണ്ടാണ് അടിയന്തര ഇടപെടലിലൂടെ പരിഹരിക്കപ്പെടാത്തതെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയേ പറ്റൂ. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മാതൃകാപരമായ പൊതുവിതരണ സമ്പ്രദായം എന്ന് കേരളം മേനിപറഞ്ഞ റേഷൻ വിതരണമാണ് ഇപ്പോൾ സാങ്കേതികത്വത്തിന്റേയും മറ്റും പേരിൽ കുത്തഴിഞ്ഞ അവസ്ഥയിലെത്തിനിൽക്കുന്നത്.


ഒരാഴ്ചയായി സംസ്ഥാനത്ത് റേഷൻ വിതരണം താറുമാറായിരിക്കുകയാണ്. ഇത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പൊതുവിപണിയിലെ വിലക്കയറ്റം കാരണം റേഷൻ കടകളിൽ എത്തി അരി വാങ്ങുന്നവരുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്. ആന്ധ്രയിൽ നിന്നുള്ള അരി വരവും കേരളത്തിലെ നെല്ലുൽപാദനവും കുറയുമ്പോൾ പൊതുമാർക്കറ്റിൽ അരി വില കുതിച്ചുയരും. ഇതിനിടെ സർവർ തകരാർ കൂടിയാകുമ്പോൾ റേഷൻ വിതരണം മുടങ്ങുന്നതും അരിവില കൂടാൻ കാരണമാകുന്നുണ്ട്. അതിനാൽ ഏറെ കരുതലോടെയായിരുന്നു മുൻകാലങ്ങളിൽ പൊതുവിതരണ മേഖലയെ സർക്കാരുകൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ റേഷൻ വ്യാപാരികളുടെ കമ്മിഷൻ തടഞ്ഞുവച്ചതടക്കമുള്ള അനാരോഗ്യ പ്രവൃത്തികൾ സ്വീകരിച്ചു പൊതുവിതരണ മേഖലയേയും അരക്ഷിതാവസ്ഥയിലെത്തിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.


ഈ വർഷം സർവർ തകരാർ കാരണം മൂന്നുതവണ റേഷൻ വിതരണം താറുമാറായി. കടവരാന്തയിൽ മണിക്കൂറോളം വരിനിന്നവർപോലും അരി കിട്ടാതെ തിരിച്ചുപോകുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. വരിനിന്നു മടുത്തവരുടെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് റേഷൻ കടകൾ രണ്ടുദിവസം അടച്ചിട്ടത്. ഉപഭോക്താക്കളുടെ കൈവിരൽ പതിപ്പിക്കേണ്ട ഇ പോസ് സർവർ തകരാറായതാണ് റേഷൻ മുടങ്ങാൻ കാരണം. ഇടവേളക്കുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് തകരാർ തുടങ്ങിയത്. ഒരു ദിവസം ശരാശരി നാലര ലക്ഷം പേർ റേഷൻ വാങ്ങുമെങ്കിൽ അന്ന് 1.61 ലക്ഷം പേർക്ക് മാത്രമാണ് റേഷൻ നൽകാൻ കഴിഞ്ഞത്. മണിക്കൂറുകൾ വെയിലത്ത് വരിനിന്നവർക്ക് റേഷൻ സാധനങ്ങൾ കിട്ടാതിരുന്നത് പലയിടത്തും വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക് തർക്കങ്ങൾക്കും ഇടയാക്കി. തിരുവനന്തപുരം കാട്ടാക്കടയിലും കണ്ണൂരിലും വ്യാപാരികൾക്ക് മർദനമേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും തുറന്നുവച്ച റേഷൻ കടകളിൽ ഇതു തന്നെയായിരുന്നു അവസ്ഥ.


കാർഡുനമ്പർ ഇ പോസിൽ എന്റർ ചെയ്യുമ്പോൾ തന്നെ നമ്പർ അപ്രത്യക്ഷമായി ഇ പോസ് യന്ത്രം നിശ്ചലമാകുകയായിരുന്നു. ഭക്ഷ്യ വകുപ്പ് സർവറിൽ ഉണ്ടാവുന്ന അമിത ലോഡാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നും ഇതിനു പരിഹാരം കൂടുതൽ കാര്യശേഷിയുള്ള സർവർ സ്ഥാപിക്കുക മാത്രമാണെന്നുമാണ് വിദഗ്ധർ പറയുന്നത്. സർവർ തകരാറിനു പുറമെ മാസാരംഭത്തിൽ റേഷൻ ലഭിക്കാത്തതും വിതരണത്തിന് കാലതാമസമുണ്ടാക്കിയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ന് റേഷൻ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞാലും ഈ മാസത്തെ വിതരണത്തിൽ താളപ്പിഴകൾ ഉറപ്പാണ്. പലർക്കും റേഷൻ വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഏഴു ജില്ലകളിൽ രാവിലേയും ബാക്കി ജില്ലകളിൽ വൈകിട്ടുമായി ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി മെയ് മൂന്നു വരെ ഈ മാസത്തെ റേഷൻ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 46.52 ശതമാനം ഉപഭോക്താക്കൾക്കാണ് ഇതുവരെ റേഷൻ ലഭിച്ചത്. അതിനാൽ ഈ മാസത്തെ റേഷൻ വിതരണം 10 -ാം തീയതിവരെയാക്കണമെന്ന വ്യാപാരികളുടെ ആവശ്യം ന്യായമാണ്.


കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻഫർമാറ്റിക് സെന്ററിനാണ് സെർവറിന്റെ സാങ്കേതിക മേൽനോട്ട ചുമതല. ഒരു സെർവർ ഹൈദരാബാദിലും മറ്റൊന്ന് തിരുവനന്തപുരത്ത് സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഡാറ്റാ സെന്ററിലുമാണുള്ളത്. ഈ സെർവറുടെ പരിധി കൂട്ടണമെങ്കിൽ അതു ചെയ്ത്, റേഷൻ വിതരണത്തിലെ തടസം പരിഹരിക്കാൻ അധികൃതർ മുൻഗണന കൊടുക്കണം. കൊവിഡ് കാലത്തും സമാന പ്രതിസന്ധിയുണ്ടായി റേഷൻ വിതരണം തടസപ്പെട്ടു. ഒരു മാസത്തോളം ഷിഫ്റ്റ് അടിസ്ഥാനത്തിൽ റേഷൻ കടകൾ തുറന്നു. സർവർ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനെ ചുമതലയിൽനിന്ന് മാറ്റാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണം. റേഷൻ വിതരണം താളം തെറ്റിയതിനു പിന്നിൽ ഇ പോസ് മെഷിനുകളുടെ തകരാറുകളല്ലെന്ന് ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആകെയുള്ള 14000 ഇ പോസ് മെഷിനുകളിൽ 12000 എണ്ണവും പരിശോധിച്ചിട്ടും തകരാർ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. സർവർ തകരാർ തന്നെയാണ് മലയാളികളുടെ അന്നംമുട്ടിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.


ജനങ്ങളുടെ ഏറ്റവും മുഖ്യമായ അടിസ്ഥാന ആവശ്യവും അവകാശവുമാണ് റേഷൻ. റേഷൻ വിഹിതം അനർഹരുടെ കൈകളിലേക്ക് പോകാതിരിക്കാനാണ് ഡിജിറ്റൽവൽക്കരിച്ചതും ഇ പോസ് സംവിധാനം നിലവിൽ വന്നതും. 2017ൽ ആരംഭിച്ച ഇ പോസ് സംവിധാനം ഇനിയും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുന്നില്ല എന്നത് ഭക്ഷ്യവകുപ്പിൻ്റെ നഗ്നമായ വീഴ്ചയാണ്. ഭക്ഷ്യ വിതരണത്തിന് മുഖ്യപരിഗണന കൊടുക്കാത്ത ഒരു സർക്കാരിനും ജനകീയം എന്ന പരിവേഷത്തിന് അർഹതയില്ല. സർക്കാർ അനാസ്ഥയിൽ ആർക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം മുടങ്ങിയാൽ അതിന് മാപ്പുനൽകാനുമാവില്ല. വിശപ്പു കീഴടക്കിയ വയറുമായി ആർക്കും, ഏതൊരു ഭരണാധികാരിയുടേയും വികസന വായ്ത്താരി കേൾക്കാനാവില്ലെന്ന് സർക്കാർ തിരിച്ചറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago