HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,028 കൊവിഡ് രോഗമുക്തിയും 1,274 പുതിയ കേസുകളും
backup
June 09 2021 | 12:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,028 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 രോഗികൾ മരണപ്പെടുകയും 1,274 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 7,503 ആയും വൈറസ് ബാധിതർ 461,242 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 443,810 ആയും ഉയർന്നു.
നിലവിൽ 9,929 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 1,565 പേർ ഗുരുതരാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."