HOME
DETAILS
MAL
ഓഫിസുകള്‍ കയറിയിറങ്ങണ്ട, ഡ്രൈവിങ് ലൈസന്‍സ് ,ആര്‍.സി സംബന്ധമായ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍
backup
April 29 2023 | 11:04 AM
ആര്‍.സി സംബന്ധമായ എല്ലാ വിവരങ്ങളും ഇനി വിരല്‍തുമ്പില്‍
ഡ്രൈവിങ് ലൈസന്‍സ് , വാഹന രജിസ്‌ട്രേഷന്‍ സംബന്ധമായ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇനി ഓഫിസുകള്‍ കയറിയിറങ്ങേണ്ട. എല്ലാം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാകും. ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റ് ആപ്പ് രൂപത്തില്‍ ഫോണുകളില്‍ ലഭ്യമാകും.M Parivahan ആപ് വെറും 1 മിനുട്ട് കൊണ്ട് നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
- മൊബൈലില്‍ പ്ലേ സ്റ്റോറില്‍ MParivahan എന്ന് ടൈപ്പ് ചെയ്ത് ലഭിക്കുന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക
- ആപ് തുറന്ന് Create New account എന്ന ബട്ടണ്‍ അമര്‍ത്തുക.
- സ്റ്റേറ്റ് Kerala സെലക്ട് ചെയ്യുക
- RC യിലോ ലൈസന്‍സിലോ ഉള്ളത് പോലെ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
- മൊബൈല്‍ നമ്പര്‍, 6 അക്ക പിന്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ടൈപ്പ് ചെയ്യുക.
- സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മൊബൈലിലേക്ക് ഒരു OTP വരും.
- OTP ടൈപ്പ് ചെയ്ത് verify ബട്ടണ്‍ അമര്‍ത്തുക.
- അപ്പോള്‍ Create New MPin എന്ന് കാണിക്കും. നമ്മുക്ക് ഇഷ്ടമുള്ള ഒരു 6 അക്ക MPin ടൈപ്പ് ചെയ്യുക
- Submit ബട്ടണ്‍ അമര്‍ത്തിയാല്‍ MPin റീസെറ്റ് ചെയ്തതായുള്ള മെസേജ് വരും.
- നമ്മുടെ മൊബൈല്‍ നമ്പറും ഇപ്പോള്‍ ഉണ്ടാക്കിയ MPin നമ്പറും ഉപയോഗിച്ച് അക്കൗണ്ടില്‍ sign in ചെയ്യാവുന്നതാണ്.
- ഫിംഗര്‍പ്രിന്റും MPin ന് പകരമായി Sign in ചെയ്യാനുപയോഗിക്കാം.
- sign in ചെയ്യതിന് ശേഷം വാഹന സംബന്ധമായതും ലൈസന്‍സ് സംബന്ധമായതുമായ സേവനങ്ങള്‍ മൊബൈലിലൂടെ ചെയ്യാം.
mparivahanapp updation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."