അരിക്കൊമ്പന്‍ ദൗത്യം വിജയം: കൊമ്പനുമായി ലോറി ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടു
അരിക്കൊമ്പന്‍ ദൗത്യം വിജയം
ചിന്നക്കനാല്‍: കാറ്റും മഴയും കോട മഞ്ഞും തടസമായില്ല ഒടുവില്‍ അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സില്‍ കറ്റി. നാല് കുംങ്കിയാനകള്‍ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പന്‍ കുതറിമാറി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്.
മയക്കുവെടി വെച്ചതിന് പിന്നാലെ അരിക്കൊമ്പന്റെ നാല് കാലുകളിലും വടം കെട്ടിയിരുന്നു. പൂര്‍ണമായും മയങ്ങാത്തതിനാല്‍ വടം കെട്ടാനും ഏറെ സമയമെടുത്തു. കുങ്കിയാനകള്‍ക്ക് നേരേ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ പ്രദേശത്ത് കനത്ത പെയ്തതും രക്ഷാ ദൗത്യം ദുഷ്‌കരമാക്കി. എന്നാല്‍ മഴയ്ക്കിടയിലും കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുകയായിരുന്നു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനംവന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
mission arikkomban completed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."