HOME
DETAILS
MAL
മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി
backup
May 01 2023 | 07:05 AM
മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി
ന്യുഡല്‍ഹി: പരാതിക്കാരന് ഹരജി പിന്‍വലിച്ചതിനെ തുടര്‍ന്ന് മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. മത ചിഹ്നവും പേരുമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി തള്ളിയ സുപ്രിം കോടതി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു.
തീവ്ര ഹിന്ദുത്വ വാദിയും വിദ്വേഷ പ്രചാരകനുമായ മാറിയ മുന്‍ യു.പി ശിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വിയാണ് മുസ്ലിം ലീഗ്, ഹിന്ദു ഏകതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകള്‍ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."