HOME
DETAILS

കുട്ടികള്‍ക്ക് തണലൊരുക്കാന്‍ 'പയസ്വിനി'യെത്തി

  
backup
June 16 2022 | 05:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d

കാസര്‍കോട്
അടുക്കത്ത് ബയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഇനി കവയത്രി സുഗതകുമാരി നട്ട മാവുമുണ്ടാകും. സുഗതകുമാരി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നട്ട 'പയസ്വിനി' എന്നു പേരിട്ട മാവ് ഇന്നലെ സ്‌കൂള്‍ മുറ്റത്തെത്തിച്ചു. തണലും മധുരവുമേകാന്‍ പയസ്വിനി സ്‌കൂള്‍മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കും.


കാസര്‍കോട് ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കവയത്രി സുഗതകുമാരി നട്ട മാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂളങ്കണത്തിലേക്കു മാറ്റി നട്ടത്. ഇന്നലെ രാവിലെ ക്രെയിന്‍ ഉപയോഗിച്ച് വേരോടെ പിഴുതെടുത്ത മാവ് സ്‌കൂള്‍ മുറ്റത്തെടുത്ത കുഴിയിലേക്ക് മാറ്റി നടുകയായിരുന്നു. ജെ.സി.ബിയില്‍ സ്‌കൂള്‍ മുറ്റത്തെത്തിച്ച മാവിനെ കുട്ടികള്‍ അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും നേതൃത്വത്തില്‍ പൂക്കള്‍ വിതറി സ്വീകരിച്ചു.


ശാസ്ത്രീയമായ രീതിയില്‍ മാവ് മാറ്റിനട്ടത് ദേശീയപാതാവികസനത്തിന്റെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയാണ്. മാവ് മാറ്റുന്നതിനായി മൂന്നുദിവസം നീളുന്ന പ്രവര്‍ത്തനമാണ് നടന്നത്. മാറ്റിനടുന്ന സ്ഥലത്ത് രണ്ടര മീറ്റര്‍ നീളവും വീതിയും 2.2 മീറ്റര്‍ ആഴവുമുള്ള കുഴി ആദ്യം തയാറാക്കി.
കഴിഞ്ഞ ദിവസം മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ടുകൊണ്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരമായി ട്രഞ്ച് എടുത്തു. മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതവും പുരട്ടിയിരുന്നു. മാറ്റിനട്ട ശേഷമുള്ള ആദ്യമാസങ്ങളില്‍ മരത്തിന് തണല്‍ നല്‍കും. എല്ലാ ദിവസവും വെള്ളമൊഴിക്കാനും ഊരാളുങ്കല്‍ സൊസൈറ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2006 ഡിസംബറിലാണ് സുഗതകുമാരി ഈ മാവ് നട്ടത്.


സുഗതകുമാരി തന്നെയാണ് പയസ്വിനി എന്നു പേരിട്ടതും. സുഗതകുമാരിയുടെ മരണശേഷം വിദ്യാര്‍ഥികളടക്കം ഇവിടെയെത്തി കവയത്രിയുടെ ഓര്‍മദിനം ആചരിക്കുന്ന പതിവുണ്ടായിരുന്നു.
കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കാസര്‍കോട് വനം വകുപ്പുമാണ് ഈ വൃക്ഷസംരക്ഷണപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്‌കൂളില്‍ എത്തിയിരുന്നു. പീപ്പിള്‍സ് ഫോറം പ്രസിഡന്റ് പ്രഫ. വി. ഗോപിനാഥന്‍, സെക്രട്ടറി പത്മാക്ഷന്‍ തുടങ്ങിയവരും ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥരും മാറ്റിനടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സാമൂഹ്യവനവൽക്കരണ വിഭാഗം ഉത്തരമേഖല കൺസർവേറ്റർ ആർ. കീർത്തി, ജില്ലാ വനം മേധാവി പി. ബിജു, സാമൂഹ്യ വനൽകരണ വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ പി. ധനേഷ്‌കുമാർ, ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago