നബിയെ നിന്ദിച്ചത് അംഗീകരിക്കാനാകില്ല ബി.ജെ.പി കൗൺസിലർ രാജിവച്ചു
കോട്ട (രാജസ്ഥാൻ)
പ്രവാചകനെ നിന്ദിക്കുന്ന പ്രചാരണം തടയുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നാരോപിച്ച് ബി.ജെ.പി കൗൺസിലർ രാജിവച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നുവെന്നും തന്റെ നബിയെ വിമർശിക്കുന്നത് തടയുന്നതിൽ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും അതിനാൽ പാർട്ടിയിൽ തുടരുന്നില്ലെന്നുമാണ് കോട്ട മുനിസിപ്പൽ കോർപറേഷൻ സൗത്തിലെ 14ാം വാർഡ് കൗൺസിലർ തബസും മിർസ പറയുന്നത്.
10 വർഷം മുമ്പാണ് തബസും ബി.ജെ.പിയിൽ ചേർന്നത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയ, കോട്ട ജില്ലാ പ്രസിഡന്റ് കൃഷ്ണ കുമാർ സോണി എന്നിവർക്കാണ് രാജിക്കത്തയച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയിൽ പ്രവർത്തിക്കാനാകില്ലെന്നും പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്നുവെന്നുമാണ് കത്തിൽ പറയുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷന് അയച്ച വിശദമായ കത്തിലാണ് തബസും നബിയെ നിന്ദിച്ചതിലെ വിഷമം ചൂണ്ടിക്കാട്ടിയത്.
രാജിക്കത്ത് ഇമെയിലിൽ അയച്ച കാര്യം വാർത്താ ഏജൻസിയോട് അവർ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."