'കോണ്‍ഗ്രസ് വനിതാ എം.പിയുടെ വസ്ത്രം വലിച്ചു കീറി, ഷൂ വലിച്ചെറിഞ്ഞു' ഡല്‍ഹി പൊലിസിന്റെ അതിക്രമം പങ്കുവെച്ച് ശശി തരൂര്‍
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിനിടെ ഡല്‍ഹി പൊലിസ് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് വനിത എം.പി ജ്യോതിമണി. ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാരോപിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ ശശി തരൂര്‍ എം.പിയാണ് ട്വിറ്ററില്‍ ജ്യോതിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ജനാധിപത്യത്തിന്റെ അതിര് ലംഘിച്ചിരിക്കുകയാണ്. വനിതാ പ്രതിഷേധക്കാരിയോട് എല്ലാ മര്യാദയും ലംഘിച്ചുകൊണ്ടാണ് പെരുമാറിയിരിക്കുന്നത്. ലോക്‌സഭാ എം.പിയോട് ഇത്രയും താഴ്ന്ന രീതിയില്‍ പെരുമാറുന്നത് ആദ്യമാണ്. ഡല്‍ഹി പൊലീസിന്റെ പെരുമാറ്റംത്തില്‍ അപലപിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്പീക്കര്‍ ഓം ബിര്‍ല നടപടിയെടുക്കണം' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നുള്ള എം.പിയാണ് ജ്യോതിമണി. ഡല്‍ഹി പൊലീസ് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി ഒരു കുറ്റവാളിയെപ്പോലെ മറ്റ് സ്ത്രീ പ്രതിഷേധക്കാര്‍ക്കൊപ്പം ബസില്‍ കൊണ്ടുപോയതായി ജ്യോതിമണി ആരോപിച്ചു. തന്റെ ഷൂ വലിച്ചെറിഞ്ഞതായും എം.പി വീഡിയോയില്‍ പറയുന്നു. പൊലിസ് വെള്ളം പോലും നല്‍കാന്‍ തയ്യാറായില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
''ബസില്‍ ഞാനുള്‍പ്പെട്ടെ ഏഴോഎട്ടോ സ്ത്രീകളുണ്ടായിരുന്നു. ഞങ്ങള്‍ നിരവധി തവണ വെള്ളം ചോദിച്ചെങ്കിലും അവര്‍ തന്നില്ല. ഞങ്ങള്‍ പുറത്തുനിന്നും വെള്ളം വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ വില്‍പനക്കാരെ പൊലീസ് തടഞ്ഞു'' ജ്യോതി പറഞ്ഞു. വിഷയം പരിശോധിക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് അവര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് ഒരു ദിവസം ചോദ്യം ചെയ്യലില്‍ നിന്നും ഇടവേള നല്‍കിയിരിക്കുകയാണ് ഇ.ഡി. മുപ്പത് മണിക്കൂറാണ് മൂന്നു ദിവസത്തിനിടെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് രാജ്യത്തെ മുഴുവന്‍ രാജ്ഭവനുകളും ഉപരോധിക്കും.
This is outrageous in any democracy. To deal with a woman protestor like this violates every Indian standard of decency, but to do it to a LokSabha MP is a new low. I condemn the conduct of the @DelhiPolice & demand accountability. Speaker @ombirlakota please act! pic.twitter.com/qp7zyipn85
— Shashi Tharoor (@ShashiTharoor) June 15, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."