അവസാനദിനം ഇന്ന്; കെ-ടെറ്റ്: അപേക്ഷിക്കാനാകാതെ ഭാഷാധ്യാപക വിദ്യാര്‍ഥികള്‍
മുസ്തഫ പി. വെട്ടത്തൂര്‍
പെരിന്തല്‍മണ്ണ: കെ-ടെറ്റ് അധ്യാപക യോഗ്യതാ ടെസ്റ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണെന്നിരിക്കെ പരീക്ഷയ്ക്ക്അപേക്ഷിക്കാനാകാതെ ഭാഷാധ്യാപക വിദ്യാര്‍ഥികള്‍. 2019-21 വര്‍ഷത്തെ ഭാഷാധ്യാപക (അറബിക്, ഉര്‍ദു, ഹിന്ദി, സംസ്‌കൃതം) ട്രെയിനിങ് കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ഉദ്യാഗസ്ഥരുടെ അവഗണന മൂലം യോഗ്യതാ ടെസ്റ്റ് എഴുതാനാകുമോയെന്ന ആശങ്കയിലായിരിക്കുന്നത്.
കെ-ടെറ്റിന് അപേക്ഷ നല്‍കുന്നതില്‍ ഒരേ അധ്യാപക കോഴ്‌സ് പഠിക്കുന്നവര്‍ക്ക് രണ്ടുവ്യത്യസ്ത മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയതാണ് ഭാഷാധ്യാപക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്.ഭാഷാധ്യാപക കോഴ്‌സിന് സമാന്തരമായി നടക്കുന്ന ജനറല്‍ അധ്യാപക (ഡി.എല്‍.എഡ്) ട്രെയിനിങ് കോഴ്‌സിലെ അവസാന വര്‍ഷ പഠിതാക്കള്‍ക്ക് കെ-ടെറ്റിന് അപേക്ഷ സമര്‍പ്പിക്കാമെന്ന് ഈ വര്‍ഷത്തെ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഇവര്‍ അധ്യാപക പരീക്ഷ വിജയിച്ച ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഭാഷാധ്യാപക വിദ്യാര്‍ഥികളിലെ അവസാന വര്‍ഷക്കാര്‍ക്കു മാത്രം ഇങ്ങനെയൊരു അവസരം നല്‍കിയിട്ടുമില്ല. ഒരേ കോഴ്‌സില്‍ ഭാഷാ വിഷയങ്ങളോടു മാത്രമുള്ള ഈ വിവേചനത്തില്‍ ആയിരത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള കാത്തിരിപ്പ് നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."