സന്ദര്‍ശകര്‍ക്കായി ഇനി മുതല്‍ ഇ-വിസ സൗകര്യവും ഏര്‍പ്പെടുത്താന്‍ സഊദി; ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളും
saudi arabia launchese visa initiative
സന്ദര്‍ശകര്‍ക്കായി ഇനി മുതല്‍ ഇ-വിസ സൗകര്യവും ഏര്‍പ്പെടുത്താന്‍ സഊദി; ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളും
രാജ്യത്തേക്ക് എത്തുന്ന ചില വിദേശികള്‍ക്ക് ഇ-വിസ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് സഊദി. സഊദി വാര്‍ത്ത ഏജന്‍സിയായ എസ്.പി.എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇ-വിസ നിലവില്‍ വരുന്നതോടെ നിലവില്‍ പാസ്‌പോര്‍ട്ടിലുളള സ്ട്രിപ്പ് ഒഴിവാക്കും. പിന്നീട് പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ക്യു.ആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്യാന്‍ സാധിക്കും.റെസിഡന്‍സി വിസകള്‍ക്കും വിസിറ്റിങ് വിസകള്‍ക്കും ഇ-വിസയിലേക്കുളള മാറ്റം ബാധകമാവും എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിസകള്‍ ഇ-വിസകള്‍ ആക്കി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ യു.എ.ഇ, ജോര്‍ദാന്‍, ഈജിപ്ത്ത്, ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കാണ് ഇ-വിസകള്‍ അനുവദിക്കുക.
രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളില്‍ കൂടുതലും ഈ രാജ്യങ്ങളില്‍ നിന്നുളളവരായതിനാലാണ് ഇവിടങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇലക്‌ട്രോണിക്ക് വിസ അനുവദിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ രാജ്യത്ത് 2.4 മില്യണ്‍ സന്ദര്‍ശകരും ഫെബ്രുവരിയില്‍ 2.5 മില്യണ്‍ സന്ദര്‍ശകരും എത്തിച്ചേര്‍ന്നെന്നാണ് സഊദി ടൂറിസം മന്ത്രിയായ അഹമ്മദ് അല്‍ ഖത്തീബ് അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം 25 മില്യണ്‍ സന്ദര്‍ശകരെയാണ് രാജ്യത്തേക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
#SaudiArabia launches e-visa initiative
— Gulf News (@gulf_news) May 4, 2023
1st phase includes #UAE, #India, #Jordan, #Indonesia, #Bangladesh, #Philippines and #Egypthttps://t.co/51W0P4PkyM
ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി സഊദി അടുത്തിടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ടൂറിസം വിസയിലും പേഴ്‌സണല്‍ വിസയിലും വിദേശികള്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാം.
വ്യത്യസ്ത തരത്തിലുള്ള എന്‍ട്രി വിസകള്‍ കൈവശമുള്ള മുസ്ലീങ്ങള്‍ക്ക് ഉംറ ഏറ്റെടുക്കാനും പ്രവാചകന്റെ പള്ളിയില്‍ മുഹമ്മദ് നബി (സ)യുടെ ഖബറിടം സ്ഥിതി ചെയ്യുന്ന അല്‍ റൗദ അല്‍ ഷരീഫ സന്ദര്‍ശിക്കാനും അനുവാദമുണ്ട്.
സഈദി അധികാരികള്‍ ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും ഉടമകള്‍ക്ക് കര, വ്യോമ, കടല്‍ ഔട്ട്‌ലെറ്റുകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനും അനുമതി നല്‍കിയിട്ടുണ്ട്.
കൂടാതെ സഊദി പൗരന്മാര്‍ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദര്‍ശിക്കാനും ഉംറ ഏറ്റെടുക്കാനും ക്ഷണിച്ചുകൊണ്ട് വിസയ്ക്ക് അപേക്ഷിക്കാം.
Content Highlights: saudi arabia launchese visa initiative
സന്ദര്‍ശകര്‍ക്കായി ഇനി മുതല്‍ ഇ-വിസ സൗകര്യവും ഏര്‍പ്പെടുത്താന്‍ സഊദി; ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."