ലോക കേരള സഭയില്‍ ഭക്ഷണം നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കരുതെന്ന് എം.എ യൂസഫലി
തിരുവനന്തപുരം: ലോക കേരള സഭയില്‍ ഭക്ഷണം നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കരുതെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്ക്കുന്നതിനെയു യൂസഫലി വിമര്‍ശിച്ചു.
സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. താമസ സൗകര്യം നല്കിയതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചു. നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്കുന്നുണ്ടല്ലോ. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.
അതേസമയം പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂര്‍ത്തെന്ന് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യു.ഡി.എഫ് എതിര്‍ത്തത്. എല്ലാത്തിനും പ്രോഗ്രസ് റിപ്പോര്‍ട്ടുളള മുഖ്യമന്ത്രിക്ക് ഇതില്‍ മാത്രം പ്രോഗ്രസ് റിപ്പോര്‍ട്ട് ഇല്ലാത്തതിനെയാണ് പ്രതിപക്ഷം എതിര്‍ത്തത്. ലോക കേരള സഭ ബഹിഷ്കരണം കൂട്ടായ തീരുമാനമാണെന്നും സതീശന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."