നിരോധനവുമായി വിദ്യാഭ്യാസ വകുപ്പ്: വേനലവധിയില്‍ ഒരു ക്ലാസും വേണ്ട, നാളെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണയോഗം
നിരോധനവുമായി വിദ്യാഭ്യാസ വകുപ്പ്: വേനലവധിയില്‍ ഒരു ക്ലാസും വേണ്ട
തിരുവനന്തപുരം: വേനലവധിയില്‍ ഒരു വിദ്യാലയത്തിലും ക്ലാസുകള്‍ വിലക്കി വിദ്യാഭ്യാസ വകുപ്പ്. വേനലവധിയില്‍ ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമാകും. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന് ഉത്തരവം വ്യക്തമാക്കുന്നു. ഇത് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും ക്യാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നത്. സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്ക്കണം. ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കണം. ഓരോ അധ്യയന വര്‍ഷത്തേക്കും പഠന കലണ്ടര്‍ പ്രസിദ്ധീകരിക്കണം.
ഇതിനെല്ലാം വിരുദ്ധമായി പല വദ്യാലയങ്ങളും അവധിക്കാല ക്ലാസുകള്‍ നടത്താറുണ്ട്. നിര്‍ബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഒപ്പം വേനല്‍ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് വഴിതെളിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പരിഗണിച്ച് ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്.ഇ, സിഐഎസ്സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നാണ് പുതിയ ഉത്തരവ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."