അഗ്നിപഥ് ദിശയില്ലാത്ത പദ്ധതി; സമാധാനപരമായി പ്രതിഷേധം തുടരണം: പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: അഗ്നിപഥ് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യുവാക്കളുടെ ശബ്ദം അവഗണിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രതിഷേധക്കാര്‍ക്കൊപ്പം ശക്തമായി നില്‍ക്കുമെന്നും സോണിയ പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീം 'ദിശയില്ലാത്തതാണ്', സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ മനസ്സില്‍ വയ്ക്കാതെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പദ്ധതിക്കെതിരെ, നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നു. ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്ന നിലയില്‍, അക്രമത്തോടെയല്ലാതെ, ക്ഷമയോടും സമാധാനത്തോടും കൂടി പദ്ധതിക്കെതിരെ ഞങ്ങള്‍ ശബ്ദം ഉയര്‍ത്തും,' അവര്‍ പറഞ്ഞു.
സമാധാനത്തോടെ പ്രതിഷേധം തുടരണമെന്നും സോണിയ അഭ്യര്‍ഥിച്ചു.
देश के युवाओं के नाम @INCIndia अध्यक्ष श्रीमती सोनिया गांधी की तरफ से संदेश। pic.twitter.com/K7BYcnNODw
— Jairam Ramesh (@Jairam_Ramesh) June 18, 2022
കാര്‍ഷിക നിയമങ്ങള്‍ പോലെ, യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."