HOME
DETAILS

കിരീടധാരണം നാളെ, വിപുലമായ ഒരുക്കങ്ങളുമായി ലണ്ടന്‍; മഴ ആഘോഷങ്ങളെ ബാധിക്കുമോയെന്ന് ആശങ്ക

  
backup
May 05 2023 | 15:05 PM

coronation-tomorrow-london-with-elaborate

കിരീട ധാരണം നാളെ, വിപുലമായ ഒരുക്കങ്ങളുമായി ലണ്ടന്‍; മഴ ആഘോഷങ്ങളെ ബാധിക്കുമോയെന്ന് ആശങ്ക

ലണ്ടന്‍: നാളെ നടക്കുന്ന ലണ്ടനിലെ കിരീട ധാരണാഘോഷത്തിന് മഴ മാറ്റ്കുറക്കുമോ എന്ന് ആശങ്ക. ചാള്‍സ് രാജാവിന്റെയും പത്‌നി കാമിലയുടെയും കിരീടധാരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഉള്ളത്. പ്രാദേശിക സമയം രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചടങ്ങുകള്‍ ആരംഭിക്കുക. രാജാവിന്റെ അംഗരക്ഷകരായ ഹൗസ്‌ഹോള്‍ഡ് കാവല്‍റി അംഗങ്ങളുടെ അകമ്പടിയോടെയാണ് ചാള്‍സ് രാജാവും പത്‌നിയും ചടങ്ങിനെത്തുക. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള വൈദികനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി നയിക്കുന്ന ശുശ്രൂഷക്ക് ശേഷമായിരിക്കും കിരീടധാരണം.

വിദേശ നേതാക്കളും രാജകുടുംബവും മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും സിവില്‍ സൊസൈറ്റി പ്രതിനിധികളും വരെ ഏകദേശം 2,300 പേര്‍ ചടങ്ങില്‍ പങ്കെടുക്കും. 1,000 വര്‍ഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് കിരീടധാരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ബൈബിളില്‍ കൈവെച്ച് ചാള്‍സ് മറുപടി നല്‍കും, 1300ലാണ് കിരീടധാരണ കസേര നിര്‍മ്മിച്ചത്. അതിനു താഴെ എഡ്വേര്‍ഡ് ഒന്നാമന്‍ രാജാവ് പിടിച്ചെടുത്ത സ്‌കോട്ട്‌ലന്‍ഡിലെ രാജവാഴ്ചയുടെ പുരാതന ചിഹ്നവുമുണ്ട്. സമാനമായതും എന്നാല്‍ ലളിതവുമായ ചടങ്ങില്‍ കാമിലയെ വെവ്വേറെ കിരീടമണിയിക്കും.

തൈലാഭിഷേകത്തിനും ശേഷമാണ് രാജാവിനെ കിരീടം അണിയിക്കുക. 1661ല്‍ നിര്‍മിച്ച സെന്റ് എഡ്വേഡ്‌സ് കിരീടമാണ് രാജാവിനെ അണിയിക്കുക. വിലമതിക്കാനാകാത്ത വര്‍ണരത്‌നങ്ങള്‍ തുന്നിച്ചേര്‍ത്ത ഈ കീരീടത്തിന് രണ്ടു കിലോയാണു ഭാരം. കീരീടധാരണചടങ്ങില്‍ മാത്രമാണ് ഈ കിരീടം അണിയുക. 1953 ലായിരുന്നു ഇത് അവസാനമായി ഉപയോഗിച്ചത്. 360 വര്‍ഷത്തിനുള്ളില്‍ ഇതണിഞ്ഞ് രാജാവാകുന്ന ഏഴാമത്തെ രജകുടുംബാംഗമാണ് ചാള്‍സ് മൂന്നാമന്‍.

കിരീടധാരണത്തിന് ശേഷം രാജാവും രാജ്ഞിയും ഗോള്‍ഡ് സ്റ്റേറ്റ് കോച്ചില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ആചാരപരമായ ഒരു വലിയ ഘോഷയാത്രയോടെ മടങ്ങും.1762ല്‍ ആദ്യമായി ഉപയോഗിച്ച കോച്ചിന് നാല് ടണ്‍ ഭാരമുണ്ട്, രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവര്‍ക്കൊപ്പം ചേരും. 7,000 ബ്രിട്ടീഷ്, കോമണ്‍വെല്‍ത്ത് സൈനികരാണ് പരേഡുകളില്‍ പങ്കെടുക്കുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴ നാളെയും തുടര്‍ന്നാല്‍ ഘോഷയാത്ര ചടങ്ങുകളെ പോലും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നാളെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് യുകെ മെറ്റ് ഓഫീസ് നല്‍കുന്ന വിവരം.

ചാള്‍സ് രാജാവിന്റെ കീരീടധാരണത്തോടനുബന്ധിച്ചു വിവിധ കര്‍മ്മ മേഖലകളില്‍ നിന്നും തിരഞ്ഞെടുത്ത നാലുലക്ഷം പേര്‍ക്ക് കൊറോണേഷന്‍ മെഡല്‍ സമ്മാനിക്കും. രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത നിക്കല്‍ സില്‍വര്‍ മെഡലാണ് സമ്മാനിക്കുക. പൊലീസ് ഓഫിസര്‍മാര്‍, ആംബുലന്‍സ് വര്‍ക്കര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, പ്രിസണ്‍ സ്റ്റാഫ്, മറ്റ് എമര്‍ജന്‍സി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കാകും മെഡലുകള്‍ സമ്മാനിക്കുക.

Coronation tomorrow, London with elaborate preparations; Concerned that the rain will affect the celebrations


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago