എഫ്.ഐ.ആറില്‍ പേരുള്ളവര്‍ക്ക് അഗ്നിപഥില്‍ ഇടമില്ല
ന്യൂഡല്‍ഹി: സമരങ്ങളില്‍ പങ്കെടുത്തു അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അഗ്‌നിപഥില്‍ ഇടമുണ്ടാകില്ലെന്നും എഫ്.ഐ.ആറില്‍ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറല്‍ അനില്‍ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങളുടെ ഭാഗമായിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതി നല്‍കണം. കേസുകളില്‍ പ്രതികളായാല്‍ അഗ്നിപഥ് വഴി ജോലി ലഭിക്കില്ല. എഫ്.ഐ.ആറില്‍ പേരുള്ളവര്‍ക്ക് അഗ്നിപഥില്‍ ഇടമില്ല. അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഗ്‌നിവീര്‍മാരുടെ തൊഴില്‍ സുരക്ഷയാണ് പ്രതിഷേധക്കാര്‍ ചോദ്യംചെയ്യുന്നത്. ഇതിന് മറുപടിയായിട്ടാണ് കേന്ദ്ര -സംസ്ഥാന പൊലീസ് മുതല്‍ അസം റൈഫിള്‍സില്‍ വരെ തൊഴില്‍ സംവരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീറുകള്‍ക്ക് ലഭിക്കുന്ന 12 ലക്ഷത്തിനടുത്ത തുക ആകര്‍ഷകമല്ലെന്നും സ്ഥിരം ജോലിയാണ് വേണ്ടതെന്നും പ്രതിഷേധിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ഷക സമരം ആളിക്കത്തിയപ്പോള്‍ പോലും ട്രെയിനിന് തീയിടുന്നത് പോലുള്ള അക്രമാസക്തമായ രീതിയിലേക്ക് സമരം വഴുതി വീണിരുന്നില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ, സമാധാനപരമായി സമരം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യുവാക്കളെ ഉപദേശിക്കുന്നുണ്ട്. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."