HOME
DETAILS

അഴിമതിയും സർക്കാരും 22 പേരെ മുക്കിക്കൊന്നു

  
backup
May 10 2023 | 03:05 AM

corruption-and-government-drowned-22-people


താനൂർ ബോട്ടപകടത്തിനു പുറകെ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരളത്തിലെ ബോട്ടപകടങ്ങളുടെയും പിന്നാലെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണങ്ങളുടെയും ചരിത്രം പ്രസക്തമാവുകയാണ്. ഏകദേശം നൂറു വർഷം മുമ്പ് 1924ലാണ് കേരളത്തിലെ കേൾവികേട്ട ആദ്യ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം. മഹാകവി കുമാരനാശാനടക്കം 24 പേരുടെ ജീവൻ കവർന്ന പല്ലന ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 1924 ജനുവരി മുപ്പത്തിയൊന്നിന് ശ്രീമൂലം തിരുനാൾ രാമവർമ്മ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം പ്രഖ്യാപിക്കുന്നത്. തിരുവിതാംകൂർ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് പി. ചെറിയാനായിരുന്നു കമ്മിഷനു നേതൃത്വം നൽകിയിരുന്നത്. തിരുവിതാംകൂർ പൊലിസ് കമ്മിഷണർ, ഡബ്ല്യൂ.എച്ച് പിറ്റ് എന്ന ബ്രിട്ടീഷ് പൗരൻ, ചീഫ് എൻജിനീയർ കെ.വി നടേശ അയ്യർ, ശ്രീമൂലം കൗൺസിൽ അംഗങ്ങളായ എൻ. കുമാരൻ, എ.ആർ മാധവൻ എന്നിവരും കമ്മിഷനിലെ അംഗങ്ങളായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങളിങ്ങനെ: വർക്കി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ മോട്ടോർ സർവിസിന്റെ റെഡീമർ ബോട്ട് 1924, ജനുവരി ഇരുപത്തിനാലിന് രാത്രി പത്തരയോടെയാണ് കൊല്ലത്തുനിന്ന് പുറപ്പെട്ടത്. തൊണ്ണൂറ്റിയഞ്ച് പേർക്ക് കയറാൻ സൗകര്യമുള്ള ആ ബോട്ടിൽ അന്ന് യാത്രക്കാരായി നൂറ്റിയമ്പത്തിയൊന്ന് പേരുണ്ടായിരുന്നു. കൂടാതെ, മറ്റു യാത്രാചരക്കുകളും. ഭൂരിഭാഗം യാത്രക്കാരും ശ്രീ പത്മനാഭ ക്ഷേത്രത്തിലെ മുറജപത്തിൽ പങ്കെടുത്ത് സ്വദേശത്തേക്ക് മടങ്ങുന്നവരായിരുന്നു. അറുമുഖം പിള്ളയായിരുന്നു ബോട്ട് മൂപ്പൻ. അർധരാത്രിയോടെ അഷ്ടമുടിക്കായലും കടന്ന് ആലപ്പുഴയുടെ പതിനഞ്ച് മൈൽ തെക്കുഭാഗത്ത് ബോട്ട് എത്തി. തോട്ടപ്പള്ളിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയായി കായംകുളം കായലിനെയും ആലപ്പുഴയേയും ബന്ധിപ്പിക്കുന്ന കനാലിലേക്ക് കടന്നു. പല്ലനയിലെ വളവ് തിരിയവേയാണ് ബോട്ട് ഒരു വശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിയുന്നത്'.


കമ്മിഷൻ ഇരുപത്തിയൊന്ന് തവണ വാദം കേൾക്കുകയും എൺപത്തിമൂന്നു സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത് അമിതഭാരമാണ് അപകടകാരണമെന്നാണ്. ബോട്ട് ജീവനക്കാരുടെ അനാസ്ഥയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇനി 2002ലെ കുമരകം ബോട്ട് ദുരന്തത്തിലേക്കു വരാം. ആലപ്പുഴയിലെ മുഹമ്മയിൽ നിന്ന് കോട്ടയത്തെ കുമരകത്തേക്കു പോവുകയായിരുന്ന യാത്രാബോട്ട് 2002 ജൂലൈ ഇരുപത്തിയേഴിനു രാവിലെയാണ് അപകടത്തിൽപെട്ടത്. കുമരകം ജെട്ടിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അവശേഷിക്കെയാണ് ഈ അപകടം. ഒമ്പതു മാസം പ്രായമായ കുഞ്ഞും പതിനഞ്ച് സ്ത്രീകളുമടക്കം ഇരുപത്തിയൊമ്പതു പേരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്. വിശദമായ അന്വേഷണത്തിൽ കണ്ടെത്താനായത് അമിതഭാരം തന്നെയാണ് അപകടത്തിനു കാരണമെന്നാണ്. എഴുപത്തിയഞ്ചു പേരെ കയറ്റാൻ ശേഷിയുള്ള ബോട്ടിൽ എൺപത്തിയേഴു പേരുണ്ടായിരുന്നെന്നും ഒരു സുരക്ഷാക്രമീകരണങ്ങളും ഇല്ലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി.


2009ൽ സമാനമായ ദുരന്തം ആവർത്തിക്കുന്നത് തേക്കടിയിലാണ്. എഴുപത്തിയഞ്ചു യാത്രക്കാരുമായി പോകുന്ന ജലകന്യക എന്ന ഇരുനില ബോട്ടാണ് പെരിയാർ തടാകത്തിൽവച്ച് തലകീഴായി മറിഞ്ഞത്. സ്ഥിരമായുള്ള സ്ഥലസന്ദർശനത്തിനു പോകവേയാണ് അപകടം സംഭവിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നാൽപ്പത്തിയഞ്ചു പേരുടെ ജീവനാണ് ഈ ദുരന്തത്തിൽ പൊലിഞ്ഞത്. ഇന്ത്യൻ നാവികസേന, ദേശീയ ദുരന്തനിവാരണ സേന, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ഇരുപത്തിയെട്ടു പേരുടെ ജീവൻ രക്ഷിക്കാനായി. ഈ ദുരന്തത്തിന്റെ കാരണവും അമിതഭാരം തന്നെയായിരുന്നു. ബോട്ടിന്റെ ക്ഷമതയേക്കാളും ഇരട്ടി ഭാരം ബോട്ടിലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ലൈഫ് ജാക്കറ്റുകളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്തത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു.


ഈ ദുരന്തത്തിനു ശേഷം ജസ്റ്റിസ് കെ.ടി തോമസിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കുകയും ബോട്ട് യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ആരായുകയും ചെയ്തു. 2013ൽ സമർപ്പിച്ച റിപ്പോർട്ടിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള നിരവധി നിർദേശങ്ങളുണ്ട്. കേരളത്തിലെ യാത്രാബോട്ടുകളെയും അവയുടെ പ്രവർത്തനങ്ങളെയും സമഗ്രമായി നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള നയപരിപാടികളും കൃത്യമായ വ്യവസ്ഥയും സ്വീകരിക്കണമെന്ന് ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. അപായമണിയും ജി.പി.എസ് സൗകര്യവും യാത്രാബോട്ടുകളിൽ നിർബന്ധമാക്കുക, ബോട്ടുകളിൽ സുരക്ഷാക്രമീകരണങ്ങളുണ്ടോ എന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തുക, ബോട്ട് ജീവനക്കാർക്ക് പരിശീലനവും ഇത് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും നൽകി ജീവനക്കാരുടെ നിലവാരം ഉറപ്പുവരുത്തുക, കൃത്യമായ ആശയവിനിമയ സംവിധാനം ബോട്ടിലുണ്ടെന്ന് ഉറപ്പുവരുത്തുക, കേരളത്തിലെ ബോട്ടുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു സ്വതന്ത്രസംവിധാനം രൂപീകരിക്കുക എന്നിവയായിരുന്നു കെ.ടി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ നിർദേശങ്ങൾ.
ഇരുപത്തിരണ്ടു ജീവനുകൾ കവർന്നെടുത്ത താനൂർ ദുരന്തത്തിലെ കാരണങ്ങളും വ്യത്യസ്തമായൊരു ചിത്രമല്ല നൽകുന്നത്. ഈ ബോട്ടിൽ കയറ്റാവുന്നതിൽ കൂടുതൽ ആളുകളെ കയറ്റിയിരുന്നു. കൂടാതെ, ബോട്ടിന് ലൈസൻസുമുണ്ടായിരുന്നില്ല. മത്സ്യബന്ധത്തിന് ഉപയോഗിച്ച് ഒഴിവാക്കിയ ബോട്ടാണ് നവീകരിച്ച് യാത്രാബോട്ടായി മാറ്റിയത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇരുപത്തിയഞ്ചാളുകളെ മാത്രം വഹിക്കാൻ ശേഷിയുള്ള ബോട്ടിൽ നാൽപ്പതിനും അൻപതിനും ഇടയിൽ ആളുകളുണ്ടായിരുന്നു എന്നതാണ് നിലവിലെ വിവരങ്ങൾ. അപകട സാധ്യത വർധിപ്പിക്കുമെന്നതിനാൽ അമിതഭാരം കയറ്റുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

മത്സ്യബന്ധന ബോട്ടിനെ വിനോദസഞ്ചാര ബോട്ടാക്കുന്നതിനു വേണ്ടി നടത്തിയ നവീകരണപ്രവർത്തനങ്ങളും അപകടത്തിനു കാരണമായിട്ടുണ്ട്. ഇതു നടത്തിയതാവട്ടെ ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയുമാണ്. മത്സ്യബന്ധന ബോട്ടുകളെ പുനരുദ്ധരിച്ച് വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലൈസൻസും എന്തിന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയുമാണ് ഈ ബോട്ട് ഇത്രയും കാലം പ്രവർത്തനം നടത്തിയത്.


കേരളാ ഇൻലാന്റ് വെസൽസ് 2017 ഭേദഗതി നിയമത്തിൽ ബോട്ടുയാത്രികരുടെ സുരക്ഷയെ സംബന്ധിച്ച് കൃത്യമായ പരാമർശമുണ്ട്. കേരളത്തിൽ ജലഗതാഗതം നടത്തുന്ന എല്ലാ ബോട്ടുകൾക്കും ലൈസൻസ് ഉണ്ടായിരിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. ജീവൻരക്ഷാ ഉപകരണനിയമം 2015ൽ ബോട്ടുകളിൽ ലൈഫ് ജാക്കറ്റുൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബോട്ടിൽ അതത് ബോട്ടുടമസ്ഥർ ഉറപ്പാക്കണമെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഇതു കൂടാതെ, കേരളാ വിനോദസഞ്ചാര നിയമം 2020 പ്രകാരം വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടിൽ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും പറയുന്നുണ്ട്.


1924ലെ പല്ലന ദുരന്തം മുതലിങ്ങോട്ട് ബോട്ടു ദുരന്തങ്ങളെല്ലാം പറഞ്ഞത് അമിതഭാരം കയറ്റുന്നതും സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതും വൻ ദുരന്തങ്ങളിൽ കലാശിക്കുമെന്നാണ്. ഇവയ്ക്കെല്ലാംശേഷം വിവിധ കമ്മിഷനുകൾ രൂപീകരിക്കുകയും അന്വേഷിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു. പല നിർദേശങ്ങളും മുന്നോട്ടുവച്ചു. കൂടാതെ നേരത്തെ സൂചിപ്പിച്ച കർശന നിയമങ്ങൾക്കിടയിലാണ് ഈ വൻ ദുരന്തങ്ങൾ നടക്കുന്നതെന്ന് ഒാർക്കണം.
ഇത്രയൊക്കെ നിയമങ്ങൾ ഉണ്ടായിട്ടും നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ തുടരുന്നത്? ഒന്ന്, അഴിമതി. രണ്ട്, ദുരന്തം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോൾ നാമെല്ലാം മറക്കുകയാണ്. മത്സ്യബന്ധനവള്ളം യാത്രാബോട്ടാക്കി താനൂരിൽ അളവിൽ കൂടുതൽ ആളെ കയറ്റാൻ ഇടയാക്കിയത് അഴിമതിയാണ്. അപ്പോൾ ആരാണ് താനൂരിൽ 22 പേരെ കൊന്നത്? അഴിമതിയും സർക്കാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago