HOME
DETAILS

എല്‍.ജെ.പിയുടെ ആറില്‍ അഞ്ച് എം.പിമാരും പാര്‍ട്ടിവിട്ടു

  
backup
June 14 2021 | 20:06 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d

 

ന്യൂഡല്‍ഹി: അന്തരിച്ച ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) നേതാവ് രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന് കനത്ത തിരിച്ചടിയായി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷിന്റെ നീക്കങ്ങള്‍. എല്‍.ജെ.പിയിലെ ആറ് എം.പിമാരില്‍ അഞ്ചുപേരും പാര്‍ട്ടി വിട്ടു.
പ്രത്യേക ഗ്രൂപ്പായി തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. ഇതോടെ ചിരാഗ് എല്‍.ജെ.പിയുടെ ഏക എം.പിയായി.
നിതീഷിന്റെ ഒത്താശയോടെ പാസ്വാന്റെ ഇളയ സഹോദരന്‍ പശുപതി കുമാര്‍ പരസാണ് അട്ടിമറിക്കു നേതൃത്വം നല്‍കിയത്. ഹാജിപുരില്‍നിന്നുള്ള എം.പിയായ പരസിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചിരാഗിനെ ഒറ്റപ്പെടുത്തിയുള്ള നീക്കത്തിന് അദ്ദേഹം നേതൃത്വം നല്‍കിയത്.
ചിരാഗിന്റെ ബന്ധുവായ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മഹ്ബൂബ് അലി കൈസര്‍ എന്നിവരാണ് പരസിനു പുറമെ പാര്‍ട്ടി വിട്ടത്.
പാസ്വാന്റെ മരണശേഷം കഴിഞ്ഞ വര്‍ഷമാണ് ചിരാഗ് എല്‍.ജെ.പി നേതൃസ്ഥാനം ഏറ്റെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിട്ട് തനിച്ചു മത്സരിക്കാനുള്ള ചിരാഗിന്റെ തീരുമാനത്തോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുത്തത്. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ജെ.ഡി.യുവിന് കനത്ത തിരിച്ചടിയായിരുന്നു.
നിയമസഭയിലെ അംഗബലത്തില്‍ ബി.ജെ.പിക്കും മുഖ്യപ്രതിപക്ഷമായ ആര്‍.ജെ.ഡിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് ജെ.ഡി.യു പിന്തള്ളപ്പെടാനിടയാക്കിയത് ചിരാഗിന്റെ ഈ നീക്കമായിരുന്നു.
സ്വന്തമായി ഭൂരിപക്ഷമില്ലാതെ ബി.ജെ.പിക്കു കീഴ്‌പ്പെട്ട് സംസ്ഥാനം ഭരിക്കാന്‍ നിതീഷിനെ നിര്‍ബന്ധിതനാക്കിയ ചിരാഗിനോടുള്ള പകവീട്ടുകയായിരുന്നു അട്ടിമറിയിലൂടെ അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago