HOME
DETAILS

സര്‍ക്കാരുദ്യോഗസ്ഥന്റെ പക്ഷിപിരാന്ത്

  
backup
June 23 2022 | 04:06 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%b1

ഒഴിവുകിട്ടുന്ന സമയമെല്ലാം പക്ഷിനിരീക്ഷണത്തിനായി കാമറക്കണ്ണുകളുമായി കേരളത്തിലുടനീളം കറങ്ങിനടക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട് തിരുവല്ല പുളിക്കീഴ് ബ്ലോക്ക് ഓഫിസില്‍. വി.ഇ.ഒ ആയ കുട്ടമ്പേരൂര്‍ കുറിയന്നൂര്‍കാട്ടില്‍ ജയകൃഷ്ണന്‍. 'എത്രയും പെട്ടെന്നു സര്‍വിസില്‍ നിന്നും വിരമിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുകയാണ്. എന്നിട്ടുവേണം പക്ഷികളുടെ അനന്ത വിഹായസിലേക്കു കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍'- 51കാരനായ അദ്ദേഹം പറയുന്നു. 'അപ്പോഴേക്കും പ്രായം ഒരു തടസമാകില്ലേ' എന്നു ചോദിച്ചാല്‍ അങ്ങനെയെങ്കില്‍ സാലിം അലിയോ. അവസാനശ്വാസം വരെയും പക്ഷിനിരീക്ഷണത്തില്‍ മുഴുകിയ ആളായിരുന്നില്ലേ അദ്ദേഹം' എന്ന മറുചോദ്യമാകും ഉയരുക.


ജയകൃഷ്ണന്‍ ചെറുപ്രായത്തില്‍ സ്ഥിരമായി യുറീക്കാ പുസ്തകം വായിച്ചിരുന്നു. പില്‍ക്കാലത്തു ഡോ.സാലിം അലിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു പക്ഷിനിരീക്ഷണത്തില്‍ ആകൃഷ്ടനായി. തൊണ്ണൂറുകളില്‍ നാട്ടില്‍ സുലഭമായിരുന്ന ചെറിയ കാമറകളില്‍ പക്ഷികളുടെ ചിത്രങ്ങളെടുത്തു സമയം ചെലവഴിച്ച അദ്ദേഹം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതോടെ പിന്നീട് ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവച്ചു വിലകൂടിയ കാമറ വാങ്ങി. സാലിം അലിയെക്കുറിച്ചും പക്ഷികളെക്കുറിച്ചുമുള്ള ഒട്ടനവധി പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും ഏറെ സമയം കണ്ടെത്തിയ ജയകൃഷ്ണന്‍ 2000 ആയപ്പോഴേക്കും പക്ഷിനിരീക്ഷണത്തില്‍ സജീവമായി. ഒപ്പം ചിത്രശലഭങ്ങളെക്കുറിച്ചും പഠനം ആരംഭിച്ചു. തുടര്‍ന്നു യാത്ര ഒരു ഹരമായി മാറിയ അദ്ദേഹം ജോലിയില്‍ അവധിയെടുത്തും അല്ലാതെയും കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പക്ഷികളെ കണ്ടെത്താനുള്ള യാത്രകളിലായി.


വേമ്പനാട്ടുകായലിലെ ഓളപ്പരപ്പുകള്‍ക്കു മുകളില്‍ വട്ടമിട്ടു കറങ്ങുന്ന പക്ഷിക്കൂട്ടങ്ങള്‍ മുതല്‍ ഇടുക്കിയിലെ ഇരുള്‍ മൂടിയ കൊടുംകാടുകള്‍ക്കുള്ളില്‍വരെയും കുട്ടനാട്ടിലെ കണ്ണെത്താദൂരങ്ങളില്‍ എത്തുന്ന ദേശാടനക്കിളികളെ തേടിയും ജയകൃഷ്ണന്റെ കാമറ പരതിനടന്നു. ബോട്ടില്‍ കയറി കിലോമീറ്ററുകളോളം ഉള്‍ക്കടലില്‍ പോയി കടല്‍പക്ഷികളെക്കുറിച്ചും ജയകൃഷ്ണന്‍ നിരീക്ഷണവും പഠനവും നടത്തി. വനംവകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടതോടെ ഉള്‍ക്കാടുകളില്‍ വരെ പോയി പക്ഷികളുടെ സര്‍വെ എടുക്കാനും വ്യത്യസ്തതരം പക്ഷികളുടെ ചിത്രങ്ങള്‍ പകര്‍ത്താനും കണക്കെടുക്കാനും അവസരം ലഭിച്ചു. പക്ഷികള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്താനും അവയെക്കുറിച്ചു കൂടുതല്‍ പഠിക്കാനും സര്‍വെ നടത്താനും ജയകൃഷ്ണനും സുഹൃത്തുക്കള്‍ക്കുമായി.


കേരളത്തില്‍ പൊന്നമ്പലമേട്, ചിന്നാര്‍, തട്ടേക്കാട്, ഇടുക്കി, തേക്കടി തുടങ്ങി അങ്ങോളമിങ്ങോളം യാത്രചെയ്തു പക്ഷികളുടെ ചിത്രങ്ങള്‍ എടുക്കാനും അദ്ദേഹത്തിനായി. ആ യാത്ര ഇപ്പോഴും തുടരുന്നു. അപ്രതീക്ഷിതമായി വീടിനു സമീപത്തെ കുളത്തിനരികെയുള്ള ഒരു മരത്തില്‍ ഇരുന്ന പക്ഷിക്കുനേരെ കാമറ തിരിച്ചപ്പോള്‍ കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ഒരു പക്ഷിയായിരുന്നു അത് എന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തിനുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 'ആഷി മിനിവെറ്റ്' എന്ന പക്ഷിയായിരുന്നു അത്. (ഓറഞ്ച് മിനിവെറ്റ് എന്ന പക്ഷി കേരളത്തില്‍ ചില പ്രദേശങ്ങളില്‍ കാണപ്പെടാറുണ്ട്). ആ പക്ഷിയുടെ ചിത്രം ഫേസ്ബുക്കിലൂടെ കണ്ട് അഭിനന്ദനം അറിയിച്ചത് നൂറുകണക്കിനു പക്ഷിപ്രേമികളും പക്ഷിനിരീക്ഷകരുമാണ്. അതേസമയം ആ പക്ഷിയെ പിന്നീട് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സാലിം അലിയെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചു പഠിക്കാന്‍ അവസരം കണ്ടെത്തുന്ന ജയകൃഷ്ണന്റെ പുസ്തക ശേഖരത്തില്‍ അധികവും പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ടതും സാലിം അലിയുടെ ഗ്രന്ഥങ്ങളുമാണ്. പക്ഷികളെ തേടിയുള്ള ജയകൃഷ്ണന്റെ യാത്ര തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago