റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് രാഷ്ട്രീയ തീരുമാനം: പിഴവില്ലെന്ന് ആവര്‍ത്തിച്ച് കാനം
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ഉത്തരവില്‍ ഒരു വീഴ്ചയും ഇല്ല. 2016 ല്‍ തുടങ്ങിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഉത്തരവ് ഇറങ്ങിയത്. പത്ത് സര്‍വകക്ഷിയോഗങ്ങള്‍ ഇതുസംബന്ധിച്ച് നടന്നിട്ടുണ്ട്.അതില്‍ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് നടന്നതും. കര്‍ഷകര്‍ അടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്.
അതനുസരിച്ച് ഉണ്ടായ രാഷ്ട്രീയ തീരുമാനം ആണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവെന്നും കാനം വ്യക്തമാക്കി.ആരെങ്കിലും ദുരുപയോഗം ചെയ്യും എന്ന് കരുതി ഒരു ഉത്തരവ് ഇറക്കാന്‍ കഴിയുമോ എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.
ഉത്തരവ് റദ്ദാക്കാന്‍ വൈകിയിട്ടില്ല. പിഴവുള്ളതുകൊണ്ടല്ല ദുരുപയോഗിച്ചതിനാല്‍ ആണ് റദ്ദാക്കിയത്.
മരംമുറിച്ചെന്ന പരാതി ജനുവരിയിലാണ് വരുന്നത്, അത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ റദ്ദാക്കാനുള്ള നടപടിയും തുടങ്ങി. ഇടക്ക് തദ്ദേശ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ വന്നു. ഉത്തരവ് ദുരുപയോഗം കേരളമൊട്ടാകെ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."