HOME
DETAILS

ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ? ഒരു ട്രെയിന്‍ കോച്ച് മുഴുവനായി ബുക്ക് ചെയ്യാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

  
backup
May 11, 2023 | 9:53 AM

train-tiket-booking-full-coach

ഒരു ട്രെയിന്‍ കോച്ച് മുഴുവനായി ബുക്ക് ചെയ്യാം,

അവധിക്കാലം അവസാനിക്കാനിരിക്കെ കുടുംബമൊത്തോ ഫ്രണ്ട്‌സുമായോ ട്രിപ്പ് പോകാന്‍ തയ്യാറെടുക്കുകയാണോ? ദീര്‍ഘദൂര യാത്രയ്ക്ക് ഏപ്പോഴും നല്ല ഓപ്ഷന്‍ ട്രെയിന്‍ തന്നെയാണ്. ചിലവ് കുറവും സുരക്ഷിതമായ യാത്രയും. ആളുകള്‍ കൂടുതലായതുകൊണ്ട് എല്ലാവരും വ്യത്യസ്ത സീറ്റുകളിലോ കംപാര്‍ട്‌മെന്റിലോ ആയിപോകുമെന്നത് കൊണ്ട് ട്രെയിന്‍ യാത്ര ഒഴിവാക്കേണ്ട, ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്യാന്‍ സാധിക്കും.

ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്ന ഫുള്‍ താരിഫ് റേറ്റ് (FTR) സേവനമാണ് ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തേ്ണ്ടത്. ഇതുവഴി ഒരു സമ്പൂര്‍ണ്ണ കോച്ചോ അല്ലെങ്കില്‍ മുഴുവന്‍ ട്രെയിനോ റിസര്‍വ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കും. https://www.tfr.irctc.co.in/tfr എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപയോക്താക്കള്‍ക്കു സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • https://www.tfr.irctc.co.in/tfr എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ഓപണ്‍ ചെയ്യുക
  • തുടര്‍ന്ന് വരുന്ന ഹോം പേജില്‍ യൂസര്‍ ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്യുക
  • ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു കോച്ച് അല്ലെങ്കില്‍ മുഴുവന്‍ ട്രെയിന്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.
  • ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം ലഭ്യമായ ഔപ്ഷന്‍ തിരഞ്ഞെടുപ്പുകള്‍
  • തുടര്‍ന്ന് യാത്രാ തീയതിയും കോച്ചിന്റെ തരവും പോലുള്ള അധിക വിശദാംശങ്ങള്‍ നല്‍കണം.
  • ഇതോടെ നിങ്ങളുടെ ബുക്കിംഗ് ചിലവ് അറിയാനാകും.
  • വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പേയ്‌മെന്റ് ഗേറ്റ്വേ വഴി പേയ്‌മെന്റ് നടത്തുന്നത് തുടര്‍ന്നുള്ള ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.

അതേസമയം ഒരു മുഴുവന്‍ ട്രെയിനും കോച്ചും ബുക്ക് ചെയ്യുന്നതിനുമുമ്പ്, അതുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും ബുക്ക് ചെയ്യുന്ന വ്യക്തി അറിഞ്ഞിരിക്കണം.

എസി ഫസ്റ്റ് ക്ലാസ്, എസി 2ടയര്‍, എസി 3 ടയര്‍, എസി 2 കം 3 ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ എന്നിവയുള്‍പ്പെടെ ഏത് ക്ലാസും നിങ്ങള്‍ക്കു മുഴുവനായി റിസര്‍വ് ചെയ്യാം.

ഇന്ത്യന്‍ റെയില്‍വേ നിയമങ്ങള്‍ പ്രകാരം ഇത്തരത്തിലുള്ള റിസര്‍വേഷനുകളില്‍ മൊത്തം ചെലവിന്റെ 30 മുതല്‍ 35 ശതമാനം വരെ അധികമായി നല്‍കണം. ഇതു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണ്. യാത്ര പൂര്‍ണമാകുമ്പോള്‍ ഈ തുക തിരികെ ലഭിക്കും. യാത്രയുടെ 30 ദിവസം മുതല്‍ 6 മാസം മുമ്പ് വരെ ഈ റിസര്‍വേഷന്‍ നടത്താം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  14 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  14 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  14 days ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  14 days ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  14 days ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  14 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  14 days ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  14 days ago