HOME
DETAILS
MAL
ക്യാരി ബാഗ് വാങ്ങും മുന്‍പേ ഇതൊന്ന് ശ്രദ്ധിക്കണേ…
backup
May 11 2023 | 11:05 AM
ക്യാരി ബാഗ് വാങ്ങും മുന്‍പേ ഇതൊന്ന് ശ്രദ്ധിക്കണേ
പര്‍ച്ചേസിങിന് പോകുമ്പോള്‍ പല സമയത്തും ക്യാരിബാഗുകള്‍ കയ്യില്‍ കരുതാത്തവരാണ് ഒട്ടുമിക്ക പേരും. പിന്നീട് സാധനങ്ങള്‍ വാങ്ങിയ ശേഷം ക്യാരി ബാഗ് പണം നല്കി വാങ്ങും. ഇതാണ് മലയാളിയുടെ പതിവ് ശീലം. എന്നാല്‍ ഇത്തരത്തില്‍ ക്യാരി ബാഗ് വാങ്ങുമ്പോള്‍ അതില്‍ എന്തെങ്കിലും പ്രമോഷന് കണ്ടന്റുകളുണ്ടോ എന്ന് ശ്രദ്ധിക്കണം. അതായത് കമ്പനി ലോഗോ,കമ്പനിയുടെ മോട്ടോ എന്നിവ ഉണ്ടെങ്കില്‍ ക്യാരി ബാഗിന് പണം നല്‍കേണ്ടതില്ല. എന്നാല്‍ ഇക്കാര്യം പൊതുവെ ആരും ശ്രദ്ധിക്കാറില്ല.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരത്തില്‍ പണം ഈടാക്കിയതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉപഭോക്തൃ നിയമപ്രകാരം പരാതിപ്പെടാം. അതിനായി https://consumerhelpline.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി പരാതിപ്പെടാം. അല്ലെങ്കില്‍ 1915 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചോ പരാതിപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."