HOME
DETAILS

ഈ കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? എന്നാല്‍ തിടുക്കം വേണ്ട, പുതുക്കിയ മോഡലുകൾ ഉടൻ വിപണിയിൽ

  
backup
May 11 2023 | 13:05 PM

do-not-buy-these-suvs-now-they-will-come-with-mo
do not buy these suvs now they will come with more features soon
ഈ കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? എന്നാല്‍ തിടക്കം വേണ്ട, അല്‍പം കാത്തിരിക്കൂ

ഇന്ത്യയില്‍ എസ്.യു.വികളുടെ വില്‍പനകുതിച്ചുയരുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ എസ്.യു.വികളെയാണ് ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യമായി കാണുന്നത്.അതില്‍ തന്നെ പുതിയ കാറുകള്‍ തെരെഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി, ടാറ്റാ നെക്‌സോണ്‍, ഹ്യുണ്ടായ് ക്രിറ്റ, കിയ സെല്‍റ്റസ് എന്നീ കാറുകളാണ് തെരഞ്ഞെടുക്കാറുണ്ട്.

എന്നാല്‍ ഈ കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പസമയം വെയിറ്റ് ചെയ്യുക എന്നാണ് മോട്ടോര്‍ വാഹന വിപണിയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം അധികം വൈകാതെ തന്നെ ഈ കാറുകളുടെ പുതുക്കിയ വേര്‍ഷനുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഴയ മോഡലുകളില്‍ നിന്ന് കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമായിട്ടാകും പുതിയ വേര്‍ഷനുകള്‍ പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ഹാരിയര്‍

ഹാരിയറുടെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2023ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഹനം പഴയ വേര്‍ഷനേക്കാള്‍ കൂടുതല്‍ പുതുമകളുമായിട്ടായിരിക്കും പുറത്തിറങ്ങുക.
കൂടുതല്‍ ശക്തമായ ഡീസല്‍ എഞ്ചിനും ലെവല്‍ ടു ADSA സൗകര്യവും ഈ വാഹനത്തിനുണ്ട്.

ടാറ്റ സഫാരി

ടാറ്റയുടെ സഫാരിയും മുഖം മിനുക്കി രംഗത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ്.
വലിയ ടച്ച് സ്‌ക്രീനും ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുളള ഈ കാറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാറ്റങ്ങളോടെയുളള ഫ്രണ്ട്, റിയര്‍ സെക്ഷനുകളും മികച്ച ഇന്റീരിയറുമടക്കം തയ്യാറാക്കിയിട്ടുണ്ട്.
ശക്തമായ ഡീസല്‍ എഞ്ചിനും ലെവല്‍ 2ADSA എന്നീ സവിശേഷതകളും പ്രസ്തുത വാഹനത്തിലുണ്ട്.

ടാറ്റ നെക്‌സോണ്‍

വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ ടാറ്റ നെക്‌സോണിന്റെയും പുതുക്കിയ വേര്‍ഷന്‍ വിപണയില്‍ ഉടന്‍ പുറത്തിറങ്ങും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിഷ്‌കരിച്ച ഫ്രണ്ട് ആന്‍ഡ് റിയര്‍ സെക്ഷന്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് എന്നീ ഫീച്ചറുകളും വാഹനത്തിനുണ്ട്. ഇതിന് പുറമേ പഴയ വേര്‍ഷനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തേറിയ എഞ്ചിന്‍ വണ്ടിയുടെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉണ്ടാകും.

ഹ്യുണ്ടായ് ക്രെറ്റ

ക്രെറ്റയുടെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ തന്നെ വിപണിയിലേക്കെത്തും. ലെവല്‍ ടു ADSA തുടങ്ങിയ സവിശേഷതകള്‍ പുതുക്കിയ വേര്‍ഷനില്‍ ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2024ന്റെ തുടക്കത്തിലാകും ഹ്യുണ്ടായിയുടെ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങാന്‍ സാധ്യത.

കിയ സെല്‍റ്റസ്

സെല്‍റ്റോസിന്റെ പുതുക്കിയ പതിപ്പ് അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
വാഹനത്തിന്റെ പഴയ വേര്‍ഷനെ അപേക്ഷിച്ച് റിയര്‍ ക്രോസ് ട്രാഫിക്ക് അലേര്‍ട്ട്, സ്ലീപ്പ് അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, മുതലായവയാകും പഴയ വേര്‍ഷനെ അപേക്ഷിച്ച് പുതിയ വേര്‍ഷനുളള എക്‌സ്ട്രാ ഫീച്ചറുകള്‍.

Content Highlights: do not buy these suvs now they will come with more features soon
ഈ കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? എന്നാല്‍ തിടക്കം വേണ്ട, അല്‍പം കാത്തിരിക്കൂ


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago