HOME
DETAILS

സദ്‌വൃത്തരുടെ സ്മരണയിലെ ആത്മീയചൈതന്യം

  
backup
May 12 2023 | 02:05 AM

spirituality-in-remembrance-of-the-virtuous


സദ്‌വൃത്തരുടെ സ്മരണ മനുഷ്യന്റെ ആത്മീയപുരോഗതിക്ക്ഹേതുവാണ്. അവരുടെ ഗുണങ്ങൾ ഒാർക്കുന്നതിലൂടെ ആ സുഗന്ധം പകർത്താനുള്ള താൽപര്യം സ്വാഭാവികമായും അവനിൽ ജനിക്കും. വിശുദ്ധ ഖുർആനിലെ വലിയഭാഗം മുൻകാല മഹത്തുക്കളുടെ ചരിത്രവും അവരുടെ ഗുണഗണങ്ങളും എടുത്തുപറയുന്നതാണ്. സ്വാലിഹീങ്ങളുടെയും സൂഫിയാക്കളുടെയും സ്മരണ ഉണ്ടാവണമെന്നും അവരെ പിന്തുടരണമെന്നുമാണല്ലോ വിശുദ്ധ ഖുർആനിന്റെ താൽപര്യവും. മാത്രമല്ല, സൂറത്ത് ലുഖ്മാനിലെ 15ാം ആയത്തിൽ പിന്തുടരാൻ കൽപിക്കുന്നത് അത്തരം മഹത്തുക്കളെയാണ്.


അവരെ പഠിക്കുന്നതും ഓർക്കുന്നതും അനുഗ്രഹ ലബ്ധിക്ക് കാരണമാണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. സുഫിയാന് ബ്‌നു ഉയൈനയിൽനിന്ന് ഇമാം അഹമദ്(റ) ഉദ്ധരിക്കുന്നു: 'സ്വാലിഹീങ്ങളെ സ്മരിക്കുമ്പോൾ അനുഗ്രഹം വർഷിക്കുന്നതാണ്'.


മഹത്തുക്കളുടെയും സൂഫിയാക്കളുടെയും സദ് വാർത്തകൾ പറയുന്നതും കേൾക്കുന്നതും സംബന്ധിച്ച് ഇമാം ഗസ്സാലി(റ) പറയുന്നുണ്ട്: 'മഹത്തുക്കളുടെ സ്മരണയാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഇറങ്ങുന്നതാണ്'(ഇഹിയാ ഉലൂമുദ്ദീൻ: 211/2).


സദ്‌വൃത്തരും സൽസ്വഭാവികളുമായ പുണ്യാത്മാക്കളുടെ ഗുണങ്ങൾ കേൾക്കുന്നത് ആത്മപരിശോധനയ് ക്കും മനഃപരിവർത്തനത്തിനും അവസരമൊരുക്കും. അതുകൊണ്ടായിരിക്കാം വിശുദ്ധ ഖുർആൻ പ്രവാചകരുടെയും മഹത്തുക്കളുടെയും സംഭവങ്ങളും ചരിത്രങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഓർക്കേണ്ടതും പറയേണ്ടതും നല്ലത് മാത്രമാകണമെന്നത് ഇസ്‌ലാമിന്റെ നിർദേശമാണ്. അത് മൺമറഞ്ഞവരുടേതാകുമ്പോൾ പ്രത്യേകിച്ചും സൽവാർത്തകൾ മാത്രമാകണമെന്ന് തിരുവചനത്തിലുണ്ട്. ഇബ്‌നു ഉമർ(റ) ഉദ്ധരിക്കുന്നു. നബി(സ്വ) പറയുന്നു: 'നിങ്ങളിൽനിന്ന് മരണപ്പെട്ടവരുടെ നല്ലതുമാത്രം പറയുക'(അബൂദാവൂദ്).
പൂർവകാല പ്രവാചകരുടെയും മഹത്തുക്കളുടെയും ചരിത്ര വിവരണം തിരുവചനങ്ങളിൽ ധാരാളം കാണാൻ കഴിയും. 'പ്രവാചകന്മാരെ സ്മരിക്കൽ ആരാധനയാണെന്നും സ്വാലിഹീങ്ങളെ സ്മരിക്കൽ പാപമോചനമാണെന്നും' മുആദ് ബ്‌നു ജബൽ(റ) ഉദ്ധരിക്കുന്നുണ്ട്(ഫൈളുൽ ഖദീർ). അഥവാ വിശ്വാസികൾക്ക് ആരാധനാ കർമമായും പാപമോചന കാരണമായും ആത്മീയ പുരോഗതിക്ക് ഫലപ്രദമാകുന്ന സൽപ്രവൃത്തികൂടിയാണ് മഹത്തുക്കളുടെ സ്മരണ.


ആരാധനാ നിമഗ്‌നരായി ജീവിതം മുഴുവനും അല്ലാഹുവിന് സമർപ്പിക്കുന്നതിലൂടെ അവന്റെ സ്‌നേഹം പിടിച്ചു പറ്റുന്നവരാണ് യഥാർഥ സ്വാലിഹീങ്ങൾ. അല്ലാഹുവിന്റെ സ്‌നേഹത്തിന് അർഹരായ ഇത്തരം മഹത്തുക്കളോടുള്ള സ്‌നേഹം ഉണ്ടാവാൻ ദാവൂദ് നബി(അ) പ്രാർഥിക്കാരുണ്ടായിരുന്നു എന്ന് തിരുനബി(സ്വ) പഠിപ്പിക്കുന്നതിലൂടെ അവർക്കുള്ള പ്രാധാന്യം വിളിച്ചറിയിക്കുകയാണ്. 'സ്വാലിഹീങ്ങളെ സ്മരിക്കുന്നതിലേറെ ഹൃദയത്തിന് ഉപകാരപ്രദമായ ഒന്നും ഞാൻ കണ്ടിട്ടില്ല' എന്ന് മുഹമ്മദ് ബ്‌നു യൂനുസ് പറയുന്നുണ്ട്. 'ഹൃദയശുദ്ധിക്കും ആത്മീയ സംസ്‌കരണത്തിനും മുൻകാല മഹത്തുക്കളുടെ ജീവിതം വായിക്കലാണ് ആവശ്യമെന്ന്' ഇബ്‌നു ജൗസിയും ഉണർത്തുന്നുണ്ട്.


ഇലാഹിയായ മാർഗത്തിൽ ഔന്നത്യം കരസ്ഥമാക്കിയവരാണെന്ന് വിലയിരുത്തപ്പെടുന്ന മഹത്തുക്കളുടെ സ്മരണകൾ നമ്മുടെ അധ്യാത്മിക വളർച്ചക്കും ഉയർച്ചക്കും നിദാനവും പ്രചോദനവുമാണ്. അവരുടെ സ്മരണാവേളകളിൽ അല്ലാഹുവിന്റെ പ്രത്യേകമായ പരിഗണനയും അനുഗ്രഹവും ഉണ്ടാകുന്നതുമാണ്. നേർച്ചകളിലൂടെയും ഉറൂസുകളിലൂടെയും വിശ്വാസികൾ കൈവരിക്കുന്ന നേട്ടങ്ങളാണ് അവ. അത്തരം പൂർവസൂരികളെ കേൾക്കാനും വായിക്കാനും പഠിക്കാനും അവസരം കണ്ടെത്തുന്നത് ആത്മവിചിന്തനത്തിനും ആത്മീയാന്വേഷണത്തിനും പ്രചോദനമാകും.

Spirituality in remembrance of the virtuous


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago