HOME
DETAILS

സാഹോദര്യത്തിന്റെ സന്ദേശമുയർത്തി സാദിഖലി തങ്ങളുടെ സുഹൃദ് സദസ്സ്

  
backup
June 24 2022 | 09:06 AM

%e0%b4%b8%e0%b4%be%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6

ഇ.പി മുഹമ്മദ്
കോഴിക്കോട്
മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാസംഗമങ്ങളുടെ ഭാഗമായി നടന്ന സുഹൃദ്‌സദസ്സ് സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി. മത, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് സംഗമം ശ്രദ്ധേയമായി. കേരളത്തിന്റെ സവിശേഷ മതസൗഹാർദവും സമാധാനവും നിലനിർത്താൻ എല്ലാവരും കൈകോർക്കണമെന്ന സന്ദേശമാണ് പങ്കെടുത്തവർ മുന്നോട്ടുവച്ചത്. സമീപകാലത്തുണ്ടായ വിദ്വേഷ പ്രസംഗങ്ങളും ഹീന മുദ്രാവാക്യങ്ങളും കേരളത്തിന്റെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിവിധ മത, സാംസ്‌കാരിക നേതാക്കൾ ചൂണ്ടിക്കാട്ടി. എഴുത്തുകാരും ചിന്തകരും പരിസ്ഥിതിപ്രവർത്തകരും മാധ്യമപ്രവർത്തകരും വ്യവസായ പ്രമുഖരും ആശയങ്ങൾ പങ്കുവച്ചു.
സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ രണ്ടിന് തുടങ്ങിയ പര്യടനമാണ് കോഴിക്കോട്ട് സമാപിച്ചത്. ജില്ലകളിൽ മത, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ സുഹൃദ് സദസ്സുകളിൽ സംബന്ധിച്ച് സാദിഖലി തങ്ങളുടെ ദൗത്യത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ സമാപനമായാണ് കോഴിക്കോട്ട് സുഹൃദ് സദസ്സ് സംഘടിപ്പിച്ചത്.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ, ഗുരുരത്‌നം ജ്ഞാനതപസി, ടി.പി അബ്ദുല്ലക്കോയ മഅ്ദനി, കെ.പി രാമനുണ്ണി, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. ഹുസൈൻ മടവൂർ, ഡോ. പി.എ ഫസൽ ഗഫൂർ, മാർ ഐറാനിയോസ് പൗലോസ് മെത്രാപ്പൊലീത്ത, ബഷീറലി ശിഹാബ് തങ്ങൾ, നടൻ മാമുക്കോയ, അലി മണിക് ഫാൻ, എം.കെ രാഘവൻ എം.പി, കെ.കെ രമ എം.എൽ.എ, സുപ്രഭാതം എഡിറ്റർ ഇൻ ചാർജ് ടി.പി ചെറൂപ്പ, ഒ. അബ്ദുറഹ്മാൻ, നവാസ് പൂനൂർ, പി.വി ചന്ദ്രൻ, കമാൽ വരദൂർ, പി.കെ അഹമ്മദ്, കാനേഷ് പൂനൂർ, പി.കെ പാറക്കടവ്, ആർ.വി കുട്ടിഹസൻ ദാരിമി, ഡോ. കെ. കുഞ്ഞാലി, ഡോ. കെ.ജി അലക്‌സാണ്ടർ, ഇ.പി ഇമ്പിച്ചിക്കോയ, ഡോ. പി.സി അൻവർ, മക്കാത്തില്ലത്ത് മാധവൻ നമ്പൂതിരി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, കൊടക്കൽ കുഞ്ഞിക്കോയ തങ്ങൾ, എം.എസ് സജി, ശുക്കൂർ കോണിക്കൽ, നിസാർ ഒളവണ്ണ, ഇ.ടി അബ്ദുൽ മജീദ് സുല്ലമി, അപ്പോളോ മൂസ ഹാജി, ബാവ ഹാജി, ഡോ. മുസ്തഫ തുടങ്ങിയവരാണ് അതിഥികളായി പങ്കെടുത്തത്.


മുസ് ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽവഹാബ്, ഡോ. എം.കെ മുനീർ, കെ.പി.എ മജീദ്, പി.എം.എ സലാം, വി.കെ ഇബ്റാഹിംകുഞ്ഞ്, ഉമ്മർ പാണ്ടികശാല, എം.എ റസാഖ്, എം.സി മായിൻഹാജി തുടങ്ങിയവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago