പാതി തുറന്ന് അഞ്ചു ദിവസം
തിരുവനന്തപുരം: സമ്പൂര്‍ണലോക്ക്ഡൗണ്‍ പിന്‍വലിച്ച് കൊവിഡ് രോഗബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് പ്രാദേശികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണാണ് ജൂണ്‍ 17 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണലോക്ക്ഡൗണ്‍ ആയിരിക്കും.
ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ച് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. ടി.പി.ആര് ഉയര്‍ന്നില്ലെങ്കിലും അപകടസൂചന നല്കുന്ന പഞ്ചായത്തുകളില്‍ അധിക നിയന്ത്രണമുണ്ടാകും.
സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍. സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
വ്യാവസായിക, കാര്‍ഷിക മേഖലകള്‍
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഏഴു മുതല്‍ ഏഴു വരെ
അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ
പൊതുഗതാഗതം മിതമായി. അന്തര്‍ജില്ലാ യാത്രയില്‍ നിയന്ത്രണം.
ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും രാവിലെ ഒന്‍പതു മുതല്‍ ഏഴു വരെ. മദ്യവിതരണത്തിന് മൊബൈല്‍ ആപ്പ്.(പാര്‍സല്‍ മാത്രം)
വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്
സ്പോര്‍ട്സ് സെലക്ഷന് ട്രയല്‍സ് നടത്താം. സമ്പര്‍ക്കമില്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സും.
പ്രിന്റിങ് പ്രസുകള്‍, രജിസ്ട്രേഷന്, ആധാരമെഴുത്ത്, ലോട്ടറി, വര്‍ക്ക്ഷോപ്പുകള്‍
അഭിഭാഷകരുടെ ഓഫിസ്
ടി.പി.ആര് കുറഞ്ഞ സ്ഥലങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."