HOME
DETAILS

ഓഫിസ് ആക്രമണം: സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

  
backup
June 24 2022 | 14:06 PM

office-congress-sfi-waynad4513

കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം കനക്കുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യു.ഡി.എഫ് എന്നീവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോട്ടയത്ത് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍മുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പാലക്കാട് ദേശീയ പാത യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. റോഡില്‍ ടയറുകള്‍ കത്തിച്ചു.


തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിലും വന്‍ പ്രതിഷേധമുണ്ടായി. വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനത്തിന് ടി സിദ്ധിഖ് എം എല്‍ എ നേതൃത്വം നല്‍കി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ റാലികളും പ്രകടനങ്ങളും നടത്തുകയാണ്. പലയിടത്തും ദേശീയ പാത ഉപരോധിക്കുന്നുണ്ട്്.

തിരുവനന്തപുരം എറണാകുളം പാലക്കാട് കോഴിക്കോട് വയനാട് എന്നിവടങ്ങളില്‍ പ്രതിഷേധം അതിശക്തമാണ്. പലയിടത്തും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കുന്നില്ല. രാത്രിയും പ്രതിഷേധം തുടരുകയാണ്.


ബഫര്‍ സോണ്‍ ഉത്തരവില്‍ ഇടപെടുന്നില്ലെന്ന വിചിത്രകാരണം പറഞ്ഞായിരുന്നു അതിക്രമം. എം.പിയുടെ ഓഫിസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുപറ്റി. ഓഫിസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു. അതേ സമയം നരേന്ദ്രമോദിയെ വിട്ട് കേവലം ഒരു എം.പിയായ രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതിനു പിന്നില്‍ ബഫര്‍ സോണല്ലെന്നും ദുരൂഹതയുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

വിഷയത്തില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.അതേ സമയം ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലിസ് ലാത്തിവീശി. നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സി.പി.എം ആണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ആക്രമണത്തിന് പൊലിസ് ഒത്താശയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago