തന്റെ അച്ഛന് തന്നെ മുഖ്യമന്ത്രിയാകണമെന്ന് സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര
തന്റെ അച്ഛന് തന്നെ മുഖ്യമന്ത്രിയാകണമെന്ന് സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര
മൈസൂരു (കര്‍ണാടക): കര്‍ണാടകയില്‍ തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.
' ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ താല്പര്യം സംരക്ഷിക്കാന്‍ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. കര്‍ണാടകയിലെ ഒരു പൗരന് എന്ന നിലയില്‍ വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ അവസാന ഭരണകാലം വളരെ മികച്ചതായിരുന്നു എന്നു പറയാനാവും. ഇനിയും മുഖ്യമന്ത്രിയായാല്‍ ബി.ജെ.പി ഭരണകാലത്തെ അഴിമതിയും ദുര്‍ഭരണവും തിരുത്തി മുന്നേറുമെന്നും ഉറപ്പാണ്. സംസ്ഥാന താല്പര്യത്തിന് അദ്ദേഹം മുഖ്യമന്ത്രിയാകുന്നതാണ് നല്ലത്. -യതീന്ദ്ര പറഞ്ഞു.
വരുണ മണ്ഡലത്തില്‍ തന്റെ പിതാവ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വരുണയില്‍ നിലവില്‍ മുന്നിലാണ് സിദ്ധരാമയ്യ. ബി.ജെ.പി.യുടെ വി. സോമണ്ണയാണ് ഇവിടെ സിദ്ധരാമയ്യയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."