HOME
DETAILS
MAL
ഉടമകള്‍ അറിയാതെ കൊടിനാട്ടി ഭരണകൂടം; ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി
backup
June 16 2021 | 07:06 AM
കവരത്തി: പ്രതിഷേധങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ദ്വീപ് ഭരണകൂടം. കവരത്തിയില്‍ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടിനാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന വിവാദ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. ഇതിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കുന്നത്.
തന്റെ ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിറകെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."