മോദി വന്നു, ബി.ജെ.പി പോയി 'ദ കര്‍ണാടക സ്റ്റോറി'
മോദി വന്നു, ബി.ജെ.പി പോയി 'ദ കര്‍ണാടക സ്റ്റോറി'
ബംഗളൂരു: തുടക്കം മുതല്‍ ദേശീയ നേതാക്കളെ നിരത്തിയായിരുന്നു കര്‍ണാടക ബി.ജെ.പി പ്രചാരണം. പ്രധാന മന്ത്രി ദിവസങ്ങളോളം അവിടെ തമ്പടിച്ചു. പറ്റുന്ന തരത്തിലെല്ലാം ഉദ്ഘാടന മഹാമഹങ്ങള്‍ നടത്തി. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ മോദി നടത്തി റോഡ് ഷോയും ശ്രദ്ധേയമായിരുന്നു. കേന്ദ്ര സര്‍ക്കാറിലൂന്നിയായിരുന്നു പക്ഷേ ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. സംസ്ഥാനത്ത് വികസനത്തിന്റെ കണക്കുകളൊന്നും പറയാനില്ലായിരുന്നു അവര്‍ക്ക്.
മുഖ്യ പ്രചാരണ ആയുധമെങ്കില്‍ മറുവശത്ത് ജനസാഗരത്തെ കൂട്ടാനുള്ള മോദി എന്ന രാഷ്ട്രീയക്കാരന്റെ കരിസ്മ തന്നെ ബി.ജെ.പി ആയുധമാക്കിയത്. രാജ്യത്തെമ്പാടും പയറ്റിത്തെളിഞ്ഞ ബിജെപിയുടെ അതേ അടവ്. മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന വാഗ്ദാനവും മുമ്പത്തേതുപോലെ തന്നെ, ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ്. പതിവു പോലെ ഹിന്ദുത്വ കാര്‍ഡും ബി.ജെ.പി പുറത്തെടുത്തു. മുസ്‌ലിം സംവരണം എടുത്തു കളഞ്ഞത് അമിത് ഷാ ഉള്‍പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനിടയില്‍ എടുത്തു പറഞ്ഞിരുന്നു. വിദ്വേഷവും വര്‍ഗീയതയും ബി.ജെ.പി പ്രചാരണത്തിലെ പ്രധാന ആയുധങ്ങളാക്കി.
As the electioneering picks up in poll bound Karnataka, Prime Minister Narendra Modi's roadshow in Bengaluru receives overwhelming public support. #KarnatakaAssemblyElection pic.twitter.com/PoNUE6lT1M
— The Pamphlet (@Pamphlet_in) May 6, 2023
ബി.ജെ.പി ക്ക് കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല എന്നതും തിരിച്ചടിയായി. ഏത് അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പി ഏറ്റവും ആദ്യം തീരുമാനിക്കുന്നതും പുറത്തുവിടുന്നതും ആരായിരിക്കും മുഖ്യമന്ത്രി എന്ന വിവരമാണ്. സംസ്ഥാനത്തെ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കുകയും അയാളുടെ മാര്‍ഗ്ഗദര്‍ശിയായി മോദി അവതരിക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എല്ലാം പൂര്‍ണ്ണമായും മോദിയുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ് കര്‍ണാടക ബി.ജെ.പി ചെയ്തത്. അതുകൊണ്ടു തന്നെ പല പ്രാദേശിക വിഷയങ്ങളും ഈ പ്രചാരണത്തില്‍ അഭിമുഖീകരിക്കാന്‍ സാധിച്ചില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി വച്ച അമുല്‍ നന്ദിനി വിവാദമായിരുന്നു മറ്റൊരു വയ്യാവേലി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി ഇനിമുതല്‍ അമൂലുമായി സഹകരിക്കും എന്ന് അമിത് ഷാ കര്‍ണാടകത്തിലെ പൊതുയോഗത്തില്‍ വച്ച് പ്രസംഗിച്ചത് പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ദേവ ഗൗഡയെയും ജെ.ഡി.എസിനെയും പ്രചരണത്തിലുടനീളം ആക്രമിച്ച ബി.ജെ.പിക്ക് നന്ദിനി അമുല്‍ പ്രശ്‌നം കൂടി വന്നത് കര്‍ണാടകയുടെ തീരദേശ ജില്ലകളിലെ വൊക്കലിംഗ വോട്ടുകളേയും ബാധിച്ചു.
സാധാരണക്കാരനെ പിടിച്ചാലേ കാര്യം നടക്കൂ എന്ന് കോണ്‍ഗ്രസ് മനസിലാക്കിയതായി വേണം കരുതാന്‍. ഇത്തവണ കുംഭകോണങ്ങളോ അഴിമതി ആരോപണങ്ങളോ ഫോക്കസ് ചെയ്യുന്നതിന് പകരം ഭരണത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ പോകുന്ന വെല്‍ഫെയര്‍ പദ്ധതികള്‍ 'ഗ്യാരണ്ടി' എന്ന ടാഗ് ലൈനില്‍ അവതരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്.
മുമ്പ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചാരണങ്ങളുടെ ഒടുവില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച ന്യായ് പദ്ധതി, അത്യാവശ്യം അനുകൂല പ്രതികരണങ്ങളുണ്ടാക്കിയെങ്കിലും, കോണ്‍ഗ്രസിന്റെ ഫോക്കസ് അദാനിയും റാഫേല്‍ അഴിമതിയുമായതിനാല്‍ പൂര്‍ണ്ണമായി അത് ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചില്ല. മുസ്‌ലിം സംവരണം തിരിച്ചു കൊണ്ടു വരുമെന്നും പി.എഫ്.ഐക്കൊപ്പം ബജ്‌റംഗദളിനേയും നിരോധിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ക്യാമ്പിനെ ആശ്വസിപ്പിച്ച മറ്റൊരു കാര്യമായിരുന്നു, ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ബി.ജെ.പി വിട്ട മുന്മുഖ്യമന്ത്രി ജഗദിഷ് ഷെട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അത് വലിയ രീതിയില്‍ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്തു. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രവര്‍ത്തകര്‍ക്ക് പോലും സംശയമുണ്ടാക്കുന്നതരത്തിലേക്കെത്തിയതും കോണ്‍ഗ്രസിന് അനുകൂലമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."