ബി.ജെ.പിയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; ജനാഭിലാഷം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ; നരേന്ദ്ര മോദി
Narendra Modi Tweet About Karnataka Election
ബി.ജെ.പിയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; ജനാഭിലാഷം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ; നരേന്ദ്ര മോദി
കര്‍ണാടക തെരെഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ ഇലക്ഷനില്‍ മികച്ച വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാഭിലാഷം നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നായിരുന്നു കോണ്‍ഗ്രസിനെ അഭിനന്ദിച്ച് മോദി ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരേയും അദേഹം അഭിനന്ദിച്ചു.
ബി.ജെ.പിയെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ബി.ജെ.പി പ്രവര്‍ത്തകരുകഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കര്‍ണാടകവീണ്ടും ബി.ജെ.പി ഭരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
അതേസമയം കര്‍ണാടക നിയമസഭയിലേക്കുളള തെരെഞ്ഞെടുപ്പില്‍ 137 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബി.ജെ.പി 65 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍, ജെ.ഡി.എസിന് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
Congratulations to the Congress Party for their victory in the Karnataka Assembly polls. My best wishes to them in fulfilling people’s aspirations.
— Narendra Modi (@narendramodi) May 13, 2023
Content Highlights: Narendra Modi Tweet About Karnataka Election
ബി.ജെ.പിയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; ജനാഭിലാഷം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ; നരേന്ദ്ര മോദി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."