HOME
DETAILS

ദീപസ്തംഭം എന്നും മഹാശ്ചര്യം

  
backup
June 25 2022 | 20:06 PM

political-satire-2

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

ഒരിക്കൽ ചലച്ചിത്രപ്രവർത്തകനായിരുന്നൊരു സുഹൃത്തുണ്ടെനിക്ക്. എന്റെ നാട്ടിനടുത്തു തന്നെ ജീവിക്കുന്നയാൾ. ചെറുപ്പകാലത്ത് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. കുറേയെണ്ണത്തിന്റെ സഹസംവിധായകനായും പ്രവർത്തിച്ചു. ആരും എപ്പോഴും ഫീൽഡ് ഔട്ട് ആകുന്നൊരു ഫീൽഡാണല്ലോ സിനിമ. അതുകൊണ്ടാവാം ആൾ ഇപ്പോൾ ആ രംഗത്തു സജീവമല്ല. ചെറുപ്പം മുതൽ സജീവ സി.പി.എം പ്രവർത്തകനായിരുന്ന അദ്ദേഹം ഇപ്പോഴും പാർട്ടിയെയും അതിന്റെ നേതാക്കളെയും ഏറെ ബുദ്ധിമുട്ടി ന്യായീകരിക്കുന്നയാളാണ്. പാർട്ടിയെന്നു കേട്ടാൽ അദ്ദേഹത്തിന്റെ അന്തരംഗം അഭിമാനപൂരിതമാകും. പിണറായി വിജയനെന്നു കേട്ടാൽ ഞരമ്പുകളിൽ ചോര തിളയ്ക്കുകയും ചെയ്യും.


ഏതാണ്ട് മൂന്നു വർഷം മുമ്പാണ്. ഈ സുഹൃത്തും ഞാനും കോഴിക്കോട് ടൗൺഹാളിനടുത്ത് സംസാരിച്ചുനിൽക്കുമ്പോൾ ഞങ്ങളിരുവരുടെയും സുഹൃത്തായ ഒരു അധ്യാപകൻ ദൂരെനിന്ന് നടന്നുവരുന്നതു കണ്ടു. സിനിമക്കാരൻ സുഹൃത്തിനെപ്പോലെ തന്നെ ദീർഘകാലമായി സി.പി.എം പ്രവർത്തകനാണ് അദ്ദേഹവും. പിന്നീട് അധ്യാപക ജോലിയിലെത്തി പാർട്ടിയുടെ അധ്യാപക സംഘടനാ നേതാവായി വളർന്നു. അദ്ദേഹം അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ച് തൊട്ടുപിറകെ പുരോഗമന കലാസാഹിത്യ സംഘ(പു.ക.സ)ത്തിന്റെ ജില്ലാ ഭാരവാഹികളിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട സമയമാണത്. അദ്ദേഹം വരുന്നതു കണ്ടപ്പോൾ സിനിമക്കാരൻ സുഹൃത്ത് പറഞ്ഞു: 'ഓനിപ്പോൾ പു.ക.സയുടെ നേതാവാണ്. ഓന് പുരോഗമനമില്ല, കലയില്ല, സാഹിത്യവുമില്ല'.


സുഹൃത്ത് പറഞ്ഞത് നേരാണ്. ചെറുപ്പം മുതൽ എനിക്കറിയാവുന്ന അദ്ദേഹം എന്തെങ്കിലുമൊരു കലാപ്രവർത്തനമോ സാഹിത്യപ്രവർത്തനമോ നടത്തിയതായി അറിവില്ല. നന്നായി പുരോഗമനം പ്രസംഗിക്കുമെങ്കിലും പരമ്പരാഗത ചട്ടവട്ടങ്ങളിൽനിന്ന് ഒട്ടും വ്യതിചലിക്കാത്തയാളാണെന്നാണ് അറിവ്. പാർട്ടിയെ അങ്ങേയറ്റം ന്യായീകരിച്ച് പ്രസംഗിക്കാൻ മിടുക്കനാണ്. നിങ്ങളുടെ പാർട്ടിക്ക് ന്യായീകരണവും ഒരു കലയല്ലേ എന്നും പിന്നെ അദ്ദേഹത്തിന് എന്താണൊരു യോഗ്യതക്കുറവെന്നും ഞാൻ സിനിമക്കാരൻ സുഹൃത്തിനോട് തിരിച്ചുചോദിച്ചു.


ഇത് സി.പി.എമ്മിന്റെ മാത്രം അവസ്ഥയല്ല. കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികൾക്കെല്ലാം ഇത്തരം സാംസ്‌കാരിക സംഘടനകളുണ്ട്. എഴുത്തിലോ മറ്റു കലാപ്രവർത്തങ്ങളിലോ സജീവമായുള്ള അധികമാരെയും ഇത്തരം സംഘടനകളിൽ കാണില്ല. സർഗാത്മകതയുടെ കറവ വറ്റി ചരുവിലോ വളവിലോ ഒക്കെ നിന്നുപോയ വളരെ ചുരുക്കം ചിലർ നേതൃത്വത്തിൽ കണ്ടേക്കും. പിന്നെ കുറെ സ്വയംപ്രഖ്യാപിത എഴുത്തുകാരും കലാപ്രവർത്തകരുമുണ്ടാകും. അതൊന്നുമില്ലാത്ത, പാർട്ടി പ്രവർത്തകർ മാത്രമായ കുറെയാളുകളായിരിക്കും അംഗങ്ങളിലധികവും. സംഘടന കൊണ്ടുനടക്കുന്നത് ഇക്കൂട്ടരായിരിക്കും.


സാംസ്‌കാരിക മേഖലയിൽ എന്തോ വലിയതരം ഇടപെടലുകളാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യമെന്ന് ഈ പാർട്ടികളൊക്കെ പറയാറുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കാറില്ല. രാഷ്ട്രീയകക്ഷികൾക്ക് അലങ്കാരങ്ങൾ മാത്രമാണ് സാംസ്‌കാരിക സംഘടനകളെന്നതാണ് സത്യം. പാർട്ടിക്കും നേതാക്കൾക്കും സ്ഥിരമായി സ്തുതിപാടലാണ് ഇവരുടെ പ്രധാന ചുമതല. അതായത് പാർട്ടിക്കോ നേതാക്കൾക്കോ എന്തൊക്കെ പാളിച്ച സംഭവിച്ചാലും ദീപസ്തംഭം മഹാശ്ചര്യമെന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കണം.


ഇത് പുതിയ കാര്യമല്ല. അധികാരകേന്ദ്രങ്ങളെ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കാൻ എഴുത്തുകാരെയും കലാപ്രവർത്തകരെയും പട്ടും വളയും നൽകി കൂടെ നിർത്തൽ രാജവാഴ്ചക്കാലം മുതൽ തുടങ്ങിയ ഏർപ്പാടാണ്. അധികാരസ്വഭാവം രാജവാഴ്ചക്കാലത്തുനിന്ന് അധികമൊന്നും മുന്നോട്ടുപോകാത്ത അർധജനാധിപത്യ സമൂഹങ്ങളിലും അതു തുടരുന്നുണ്ട്. പട്ടിനും വളയ്ക്കും പകരം പ്രതിഫലങ്ങളുടെ രൂപഭാവങ്ങൾ മാറിവരുമെന്നു മാത്രം.


കോഴിക്കോട്ട് പു.ക.സ സംഘടിപ്പിച്ച എ. ശാന്തകുമാർ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായി തീരുമാനിച്ച നടൻ ഹരീഷ് പേരടിയെ ഒടുവിൽ മാറ്റിനിർത്തിയത് ആ ചുമതലയിൽനിന്ന് വ്യതിചലിച്ചതുകൊണ്ടാണ്. എൽ.ഡി.എഫ് ഭരണകൂടത്തെ തുടർച്ചയായി ന്യായീകരിച്ചുപോന്നിരുന്ന ഹരീഷ് ഏതാനും ദിവസങ്ങൾക്കുമുമ്പ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതാണതിനു കാരണം. ദീപസ്തംഭം എന്നും മഹാശ്ചര്യം തന്നെയായിരിക്കണമല്ലോ. അതുകൊണ്ട് ആ മാറ്റിനിർത്തലിനെ ബൂർഷ്വാ മാധ്യമങ്ങൾ പൊലിപ്പിച്ചു വാർത്തയാക്കിയതൊന്നും വലിയ കാര്യമാക്കേണ്ട. ഒരു സംഘടനയുടെ പരിപാടിയിൽ ആരു വേണം, വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ആ സംഘടനയ്ക്കു തന്നെയാണ്. പൊതുസമൂഹത്തിന് അതിൽ ഒരു കാര്യവുമില്ല.


പിന്നെ ഹരീഷിന്റെ വിമർശനം സത്യസന്ധവും ആത്മാർഥവുമാണോ എന്ന് സംശയിക്കുന്നവരും ധാരാളമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഏതൊരു ന്യായീകരണത്തൊഴിലാളിയെയും വെല്ലുന്ന രീതിയിൽ സർക്കാരിനെ കണ്ണടച്ച് ന്യായീകരിച്ചുപോന്നയാളാണ് ഹരീഷ്. പിണറായി സർക്കാരിന് തുടർഭരണം കിട്ടിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും അദ്ദേഹം എൽ.ഡി.എഫിനുവേണ്ടി സജീവമായി സംസാരിച്ചിരുന്നു. എന്നാൽ ഇതുവരെ അദ്ദേഹത്തിന് കാര്യമായൊന്നും കിട്ടിയിട്ടില്ല. അതിന്റെ കൊതിക്കെറുവായിരിക്കാമെന്ന് വേണമെങ്കിൽ ആർക്കെങ്കിലും പറയാമല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago