HOME
DETAILS

ഫലസ്തീനില്‍ വീണ്ടും അശാന്തി പടരുമ്പോള്‍

  
backup
June 16 2021 | 20:06 PM

351256450-2021

 


കെ. ജംഷാദ്

12 വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യംകുറിച്ച് തീവ്രവലതുപക്ഷ പാര്‍ട്ടിയായ യാമിനയുടെ നേതാവ് നെഫ്താലി ബെന്നറ്റ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ വീണ്ടും ആക്രമണം തുടങ്ങിയിരിക്കുകയാണ്. എട്ട് വിവിധ ആശയക്കാരായ പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാരാണ് ഇസ്‌റാഈലില്‍ അധികാരമേറ്റത്. അതില്‍ ഇടത്, വലത്, സയണിസ്റ്റ്, അറബ്, മതേതരപാര്‍ട്ടികളെല്ലാമുണ്ട്. ഇസ്‌റാഈലിലെ ഭരണമാറ്റം സംഘര്‍ഷം കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന ഉത്തരത്തിലേക്ക് വിരല്‍ചൂണ്ടുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് കഴിഞ്ഞ രണ്ടു ദിവസമായി ഫലസ്തീനില്‍ നിന്നും കിഴക്കന്‍ ജറൂസലമില്‍ നിന്നുമുള്ള വാര്‍ത്തകള്‍. ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചശേഷം നെഫ്താലി ബെന്നറ്റ് തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ ഫലസ്തീന്‍ വിഷയത്തിലെ നിലപാട് സൂചിപ്പിച്ചിരുന്നു. നെതന്യാഹുവിനെ പോലെ ഒരുപക്ഷേ ഒരുപടി മുന്നില്‍ ഫലസ്തീന്‍ വിരോധം കൈക്കൊള്ളുന്ന പാര്‍ട്ടിയാണ് ബെന്നറ്റിന്റെ യാമിന. തീവ്രവലതുപക്ഷ നിലപാടുള്ള ബെന്നറ്റിനുമേല്‍ സഖ്യകക്ഷി സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. രണ്ടു വര്‍ഷത്തേക്ക് മാത്രമാണ് ബെന്നറ്റ് പ്രധാനമന്ത്രിയായി ഉണ്ടാകുക. തുടര്‍ന്ന് ഇപ്പോള്‍ വിദേശകാര്യ മന്ത്രിയായ മുന്‍ പ്രതിപക്ഷ നേതാവായ യായിര്‍ ലാപിഡിന് പ്രധാനമന്ത്രി പദം കൈമാറും. ബെന്നറ്റ് തീവ്രവലതുപക്ഷ വാദിയും ഫലസ്തീന്‍ വിരുദ്ധനുമാണെങ്കില്‍ മതേതരനും ഫലസ്തീന്‍ അനുകൂലിയുമാണ് ലാപിഡ്. ഇസ്‌റാഈലിലെ പുതിയ സഖ്യത്തില്‍ മൂന്നിലേറെ പാര്‍ട്ടികള്‍ ഫലസ്തീന്‍ അനുകൂല നിലപാടുള്ളവരുമാണ്.

വെടിനിര്‍ത്തലും
പുതിയ വെടിയൊച്ചകളും


ഭരണത്തില്‍ കടിച്ചുതൂങ്ങാനുള്ള നെതന്യാഹുവിന്റെ അവസാന ശ്രമങ്ങളിലൊന്നായിരുന്നു റമദാന്‍ അവസാനത്തോടെയുള്ള ഗസ്സയിലെ ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങള്‍. ഇസ്‌റാഈലിലെ രാഷ്ട്രീയ നീക്കങ്ങളില്‍ പുകമറ സൃഷ്ടിക്കാന്‍ കൂടിയായിരുന്നു ഈ നടപടി. അന്താരാഷ്ട്രതലത്തിലും മറ്റും തിരിച്ചടി നേരിട്ട നെതന്യാഹു ഒടുവില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വെടിനിര്‍ത്തലിനു തയാറായി. തുടര്‍ന്നാണ് അധികാരക്കൈമാറ്റം നടന്നത്. പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്റിലെ അവസാന പ്രസംഗത്തിലും നെതന്യാഹു പറഞ്ഞത് ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കരുത് എന്നാണ്. എന്നാല്‍, തെക്കന്‍ അതിര്‍ത്തിയിലെ വെടിവയ്പ് തുടരുമെന്ന സൂചനയും പുതിയ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കിഴക്കന്‍ ജറൂസലമില്‍ തീവ്ര ഗ്രൂപ്പുകളുടെ റാലിക്ക് അനുമതി നല്‍കിയതാണ് ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ആദ്യ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ വ്യോമാക്രമണം നടത്തി തന്റെ നിലപാട് ബെന്നറ്റ് തെളിയിച്ചു. ഹമാസ് ആക്രമിച്ചതിനു പ്രത്യാക്രമണമാണെന്നാണ് ഇതേക്കുറിച്ച് ഇസ്‌റാഈല്‍ നല്‍കുന്ന വിശദീകരണം.

ബെന്നറ്റ് നെതന്യാഹുവിന്റെ
പകര്‍പ്പോ?


നെഫ്താലി ബെന്നറ്റ് നെതന്യാഹുവിന്റെ പകര്‍പ്പും നെതന്യാഹുവിനേക്കാള്‍ വലിയ തീവ്രനിലപാടുകാരനുമാകാമെന്നാണ് വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന വലീദ് അസഫിന്റെ പ്രതികരണം. വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശത്തിനുവേണ്ടിയുള്ള വീട് നിര്‍മാണം, ജറൂസലമില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍, വീടുകള്‍ തകര്‍ക്കല്‍, രക്തരൂഷിത വെടിവയ്പുകള്‍ തുടങ്ങിയവാണ് നെതന്യാഹുവിന്റെ കാലത്തെ പ്രകോപനങ്ങള്‍. സര്‍ക്കാര്‍ മാറിയെന്നു കരുതി പഴയ നയംതന്നെ ഇസ്‌റാഈല്‍ തുടരുമെന്നാണ് ഫലസ്തീന്‍ നേതാക്കളും പ്രതികരിച്ചത്. സംഘര്‍ഷം കുറയ്ക്കുമെന്ന് പുതിയ പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും ആ വാക്കില്‍ ഫലസ്തീന്‍ നേതാക്കള്‍ക്ക് വിശ്വാസമില്ല. എന്നാല്‍, സമാധാനവും അതിനുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും പുതിയ സര്‍ക്കാര്‍ ഇത് അംഗീകരിക്കേണ്ടതുണ്ടെന്നും ഇസ്‌റാഈല്‍ പരിസ്ഥിതി മന്ത്രി തമര്‍ സാന്റ്ബര്‍ഗ് പറഞ്ഞു. പുതിയ സര്‍ക്കാരിലെ ഇടതുപക്ഷ കക്ഷിയായ ഡോവിഷ് മെറേറ്റ്‌സ് പാര്‍ട്ടിയുടെ നേതാവാണ് തമര്‍. ഗസ്സയേക്കാള്‍ കിഴക്കന്‍ ജറൂസലമിലാണ് ഇസ്‌റാഈല്‍ പ്രകോപനം കൂടുതലും. മസ്ജിദുല്‍ അഖ്‌സയിലുണ്ടായ പ്രകോപനമാണ് കഴിഞ്ഞ റമദാനില്‍ 11 ദിവസം നീണ്ട ഗസ്സ യുദ്ധത്തിന് കാരണമായത്. തീവ്ര ജൂത ഗ്രൂപ്പുകളുടെ കിഴക്കന്‍ ജറൂസലമിലെ പ്രകടനത്തിന് പുതിയ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നെതന്യാഹു ഭരണകൂടം കഴിഞ്ഞ വെടിനിര്‍ത്തലിനു പിന്നാലെ ഈ പ്രകടനത്തിന് അനുമതി നിഷേധിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് 33 ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള കഴിഞ്ഞ ദിവസത്തെ ഗസ്സയിലെ വ്യോമാക്രമണങ്ങള്‍ അശാന്തിയാണ് സൃഷ്ടിക്കുന്നത്.

വെസ്റ്റ് ബാങ്കിലെ ഭീതിയും
കുടിയൊഴിപ്പിക്കലും


വെസ്റ്റ് ബാങ്കിലെ കുടിയൊഴിപ്പിക്കലും അരുംകൊലകളും ഇസ്‌റാഈല്‍ തുടരുകയാണ്. ഈയിടെ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പ്രതിഷേധക്കാരെയാണ് ഇസ്‌റാഈല്‍ പൊലിസ് വെടിവച്ചു കൊന്നത്. സ്വന്തമായി ഭൂമിയുള്ള ഫലസ്തീനികളെയാണ് ഇവിടെ പുറത്താക്കുന്നത്. തങ്ങള്‍ നെതന്യാഹുവിന്റെയും ബെന്നറ്റിന്റെയും രാഷ്ട്രീയത്തിന് ഇരയാകുകയാണെന്നാണ് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പറയുന്നത്. വെസ്റ്റ് ബാങ്കില്‍ 130 താമസ കെട്ടിടങ്ങള്‍ക്കാണ് അനുമതിയുള്ളത്. അഞ്ചുലക്ഷത്തോളം പേര്‍ വസിക്കുന്നയിടത്താണിത്. 1967 ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിലാണ് വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ എന്നിവിടങ്ങളില്‍ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയത്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റത്തെ അനുകൂലിക്കുന്ന ഇസ്‌റാഈലിലെ പാര്‍ട്ടികളില്‍ ഒന്നാണ് നെഫ്താലി ബെന്നറ്റിന്റെ യാമിന.

ആഗോള ഇടപെടല്‍
സംഘര്‍ഷം നിയന്ത്രിക്കും


വെസ്റ്റ് ബാങ്കിലുള്‍പ്പെടെ ഇന്ന് നടക്കുന്ന ജൂത ഗ്രൂപ്പുകളുടെ പ്രകടനത്തിന്റെ ഉദ്ദേശ്യം പ്രകോപനം മാത്രമാണെന്നാണ് ഫലസ്തീന്‍ സംഘടനകള്‍ പറയുന്നത്. നേരത്തേ, ഇവര്‍ നടത്തിയ പ്രകടനങ്ങളിലെല്ലാം പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയിരുന്നത്. 'അറബികള്‍ക്ക് മരണം, നിങ്ങളുടെ ഗ്രാമങ്ങള്‍ കത്തിയമരും' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനുള്ള പുതിയ നീക്കത്തിനെതിരേ ഗസ്സയിലും പ്രതിഷേധം ശക്തമാണ്. വെടിനിര്‍ത്തലിനൊപ്പമുള്ള സമാധാനം ഇല്ലാതാക്കുകയാണ് ഇസ്‌റാഈല്‍ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ഗസ്സയില്‍ നടന്ന പ്രതിഷേധത്തില്‍ നെതന്യാഹു, നഫ്താലി ബെന്നറ്റ് എന്നിവരുടെ പോസ്റ്ററുകള്‍ കത്തിച്ചു. കഴിഞ്ഞ ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സ നഗരങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ജറൂസലമിനെയും അവിടത്തെ തങ്ങളുടെ പുണ്യസ്ഥലങ്ങളെയും ആണ് ഇത്തരം ഗ്രൂപ്പുകള്‍ ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. റാലിക്കു മുന്നോടിയായി 17 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷവും ഗസ്സയിലും ജറൂസലമിലും അശാന്തി തുടരുന്നത് ഈജിപ്ത് ഉള്‍പ്പെടെയുള്ള മധ്യസ്ഥരും അറബ് രാജ്യങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. പ്രകോപനത്തിന് അപ്പുറം ഗസ്സയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍ ഉണ്ടാകില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയനിരീക്ഷകരുടെയും വിലയിരുത്തല്‍. ഫലസ്തീനിനെതിരേ ആക്രമണം നടത്തുന്നത് ഇസ്‌റാഈലിനും മുന്‍പത്തെപോലെ ശുഭകരമാകില്ല. ആഗോളതലത്തെ ഇടപെടലുകളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago