HOME
DETAILS

കുലുക്കമില്ലാതെ പട്ടേല്‍; തുടര്‍പ്രക്ഷോഭവുമായി ജനം

  
backup
June 16 2021 | 20:06 PM

%e0%b4%95%e0%b5%81%e0%b4%b2%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b2%e0%b5%8d

 


ജലീല്‍ അരൂക്കുറ്റി


കവരത്തി: നയങ്ങളും നിലപാടുകളും വിവാദമാകുകയും ജന രോഷം ശക്തമാകുകയും ചെയ്തിട്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് കുലുക്കമില്ല.
ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് പട്ടേലിന്റെ തീരുമാനം.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ ഇതു സംബന്ധിച്ച സൂചനയാണ് അദ്ദേഹം നല്‍കിയത്. കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ താമസം വരുത്തിയതിലുള്ള അതൃപ്തി പട്ടേല്‍ ഉദ്യോഗസ്ഥരോട് തുറന്നു പറഞ്ഞു. ഡയറിഫാമുകള്‍ അടച്ചു പൂട്ടുന്നതിനായി പശുക്കളുടെ ലേലം നടക്കാതെ പോയതില്‍ അതുപ്തി അറിയിച്ച അദ്ദേഹം, ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. എം.പി ഉള്‍പ്പെടെ എല്ലാ ജനപ്രതിനിധികളെയും പൂര്‍ണമായി ഒഴിവാക്കി കൊണ്ടായിരുന്നു രണ്ട് ദിവസത്തെയും ചര്‍ച്ചകള്‍. പട്ടേലിന്റെ നടപടികളില്‍ അതൃപ്തി പരസ്യമാക്കിയ ബി.ജെ.പി നേതാക്കളെ ആദ്യ ദിവസം കാണാന്‍ കൂട്ടാക്കാതിരുന്ന പട്ടേല്‍, അവസാനം പത്ത് മിനിട്ടാണ് കുടിക്കാഴ്ചയ്ക്ക് അനുവദിച്ചത്. സമരം ശക്തിപ്പെടുത്താന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്ററെ ഇന്ന് നേരില്‍ കണ്ടു എസ്.എല്‍.എഫ് നേതാക്കള്‍ നിവേദനം നല്‍കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇന്ന് എല്ലാ പഞ്ചായത്ത് മെമ്പര്‍മാരും പഞ്ചായത്തിന്റെ അധികാരങ്ങള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി സമരം ചെയ്യും.
നാളെ പിരിച്ചുവിടപ്പെട്ട തൊഴിലാളികളും 'ഞങ്ങളുടെ ജോലി തിരിച്ചു തരൂ' എന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കും. 19ന് പകല്‍ എല്ലാ ജനങ്ങളും 'ഞങ്ങളുടെ സ്ഥലം ഞങ്ങള്‍ക്ക് സ്വന്തം' എന്ന പ്ലക്കാര്‍ഡുമായി സമരത്തിനിറങ്ങും. 20ന് പട്ടേല്‍ തിരികെ പോകുന്ന രാത്രി ഒന്‍പത് മണിക്ക് ശേഷം 10 മിനിട്ട് ലൈറ്റുകള്‍ അണച്ച് മെഴുകുതിരിയും ടോര്‍ച്ചും തെളിയിച്ച് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കി പ്രതിഷേധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago