ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം
തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.ഐ.യു.സി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം.
ഇത് സംബന്ധിച്ച് പിന്നോക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനത്തിലും, പ്രവേശന പരീക്ഷയിലും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ലഭിക്കും. സമയബന്ധിതമായി ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണം നല്‍കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ സംവരണവും നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."