ഫോണ്‍ വെള്ളത്തില്‍ വീണോ? പേടിക്കേണ്ട, ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ..
ഫോണ്‍ വെള്ളത്തില്‍ വീണോ? പേടിക്കേണ്ട, ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ..
ഫോണ്‍ വെള്ളത്തില്‍ വീണുപോകുന്നതും പിന്നീടത് പ്രവര്‍ത്തനരഹിതമാകുന്നതും ചിലപ്പോഴൊക്കെ നമുക്ക് സംഭവിക്കാറുള്ള ഒന്നാണ്. മഴക്കാലമാണ് വരാനിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ഫോണ്‍ മഴയില്‍ നനയാനും വെള്ളത്തില്‍ വീഴാനും സാധ്യത ഏറെയാണ്. ഇന്ന് പുറത്തിറങ്ങുന്ന മിക്കവാറും സ്മാര്‍ട്‌ഫോണുകളും വാട്ടര്‍റസിസ്റ്റന്‍സിനുള്ള ഐ.പി റേറ്റിങുമായിട്ടാണ് വരുന്നതെങ്കിലും ആഴമുള്ള വെള്ളത്തില്‍ വീണാല്‍ ഫോണ്‍ കേടാവാനുള്ള സാധ്യത ഏറെയാണ്.
ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യണമെന്ന സംശയം പലര്‍ക്കും ഉണ്ടാകും. വെപ്രാളം മൂലം പലരും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാകും ആദ്യം ചെയ്യുന്നത്. നമുക്ക് നോക്കാം, എന്തെല്ലാമാണ് ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെന്ന്.
ഫോണ്‍ വെള്ളത്തില്‍ വീണാന്‍ ചെയ്തു നോക്കാവുന്ന ചില ടിപ്‌സ് മാത്രമാണ് താഴെ പറയുന്നത്. ഇവ ഫോണിന് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ ചെയ്തു നോക്കാവുന്ന കാര്യങ്ങളാണ്. ഈ ടിപ്‌സുകള്‍ പ്രയോഗിച്ച ശേഷം പ്രൊഫഷണല്‍ റിപ്പയററുടെ അടുത്തു കൊണ്ടുപോയി കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം.
ആപ്പിള്‍ പോലെയുള്ള ചില ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ വെള്ളത്തില്‍ വീണ് കേടായതാണോ എന്നറിയാനുള്ള ചില ലിക്വിഡ് കോണ്‍ടാക്റ്റ് ഇന്‍ഡിക്കേറ്റര്‍ (എല്‍സിഐ) സംവിധാനം ഫോണുകളില്‍ നല്‍കുന്നുണ്ട് ഐഫോണുകളിലെ എല്‍സിഐ സിം കാര്‍ഡ് സ്ലോട്ടിലാണ് ഇവ സാധാരണയായി കാണാറുള്ളത്. ഫോണില്‍ വെള്ളം കേടായാല്‍ സിം സ്ലോട്ടിനുള്ളിലെ ഒരു ചെറിയ വെളുത്ത പാച്ച് പൂര്‍ണ്ണമായും ചുവപ്പായി മാറും. ഇതിലൂടെ ഫോണ്‍ വെള്ളത്തില്‍ വീണിട്ടുണ്ടോ എന്ന് അറിയാം.
സ്മാര്‍ട്‌ഫോണുകള്‍ വെള്ളത്തില്‍ വീണാലോ നനഞ്ഞാലോ ആദ്യം ചെയ്യേണ്ടത് ഡിവൈസ് ഓഫ് ചെയ്യുക എന്നതാണ്. നനഞ്ഞ അവസ്ഥയില്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉചിതമല്ല.
അടുത്തതായി ചെയ്യേണ്ടത്, ഫോണിലെ മെമ്മറി കാര്‍ഡ്, സിം എന്നിവ റിമൂവ് ചെയ്യുക. അഴിച്ചുമാറ്റാവുന്ന ബാറ്ററിയാണെങ്കില്‍ അതും റിമൂവ് ചെയ്യുക. നനഞ്ഞ ഫോണില്‍ സൂക്ഷിക്കുമ്പോള്‍ സിം, മെമ്മറികാര്‍ഡ്, ബാറ്ററി എന്നിവയ്ക്കും പ്രശ്‌നം സംഭവിക്കും.
കോട്ടണ്‍ തുണി കൊണ്ട് നനഞ്ഞ ഭാഗങ്ങള്‍ വൃത്തിയാക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. ഇനി ഉള്ളിലെ വെള്ളം വറ്റിച്ചുകളയാന്‍ വാക്വം ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്കില്‍ ഫോണിലെ വെള്ളം ഉണങ്ങുന്ന വരെ അതായത് മിനിമം ആറ് മണിക്കൂറെങ്കിലും ഉപയോഗിക്കാതിരിക്കുക. ഈര്‍പ്പം തട്ടാതെ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഫോണ്‍ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളില്‍ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാന്‍ സഹായിക്കും.
ശേഷം ഫോണ്‍ ഓണാക്കി നോക്കാം. എല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പോലും സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി പരിശോധിക്കുന്നത് നല്ലതാണ്.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍:
വെള്ളത്തില്‍ വീണ ഫോണ്‍ കുലുക്കരുത്. കുലുക്കുമ്പോള്‍ വെള്ളം മറ്റ് സ്ഥലങ്ങളിലേക്ക് പടരുകയും കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്യു്‌നു. ഫോണ്‍ വെള്ളത്തില്‍ വീണാല്‍ പലരും ഹെയര്‍ഡ്രൈയറുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ചെയ്യരുത്. ചൂട് കൂടി ഫോണിന്റെ പല ഭാഗങ്ങളും കേടാവാനാണ് സാധ്യത കൂടുതല്‍.
വെള്ളത്തില്‍ വീണ ഫോണ്‍ ഓണായിരിക്കുകയാണെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാനോ ഏതെങ്കിലും കീയോ ബട്ടണോ അമര്‍ത്താനോ പാടില്ല.
ഫോണിലെ വെള്ളം ഒഴിവാക്കാന്‍ ചാര്‍ജര്‍ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലേക്കോ ഊതരുത്. ഇത് ഫോണിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വെള്ളം പടരാന്‍ കാരണമാകും.
how-to-save-your-smartphone-from-water-damage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."