മുന്‍ വനം മന്ത്രിയുടെ ഒത്താശയില്‍ അമ്പനാട്ടും കുളത്തൂപ്പുഴയിലും മരം മുറിച്ചെന്ന് ആരോപണം
തിരുവനന്തപുരം: കൊല്ലത്ത് അമ്പനാട് സ്വകാര്യ എസ്റ്റേറ്റിലെ മരം മുറിച്ചതില്‍ മുന്‍ വനം മന്ത്രിക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തല്‍.
സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത സ്വകാര്യ എസ്റ്റേറ്റിലെ മരം മുറിക്കാന്‍ മന്ത്രിയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും കൂട്ടുനിന്നുവെന്ന് കൊല്ലം ജില്ലയിലെ സി.പി.ഐയിലെ ഒരു വിഭാഗമാണ് ആരോപിച്ചിരിക്കുന്നത്. ഇതിന് റവന്യൂ വകുപ്പിന്റെ സഹായം തേടിയെന്നും ഇവര്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് മരംമുറിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിവാദം ഉയര്‍ന്നതിനാലാണ് മുറിച്ച മരങ്ങള്‍ കൊണ്ടുപോകാതിരുന്നത്.
പാര്‍ട്ടിയുടെ പുനലൂര്‍ മണ്ഡലം സെക്രട്ടറിയാണ് മരം മുറിക്കലിന്റെ ഇടനിലക്കാരനെന്നും മുന്‍മന്ത്രിയുടെയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെയും പ്രാദേശിക സി.പി.ഐ നേതാവിന്റെയും നേതൃത്വത്തില്‍ മുന്‍പും ഈ മേഖലകളില്‍ മരം മുറിച്ചുകടത്തിയതായും പറയുന്നു.
കുളത്തൂപ്പുഴയിലും മരം മുറിക്കാന്‍ മന്ത്രിയുടെ സഹായത്തോടെ റവന്യൂ വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി പ്രമാണമാക്കി കൊടുത്തു.
കുളത്തുപ്പുഴ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡിന് നല്കിയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനാണ് സി.പി.ഐ പ്രാദേശിക നേതാവിന് മന്ത്രി അനുമതി വാങ്ങി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."