HOME
DETAILS

തല്ലിച്ചതച്ചവര്‍ക്കെതിരേയല്ല; കേസ് വാര്‍ത്തയാക്കിയവര്‍ക്കെതിരേ, ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ കേസ്

  
backup
June 16 2021 | 20:06 PM

65431615-2

 

ന്യൂഡല്‍ഹി: ഗാസിയാബാദിലെ ലോനിയില്‍ മുസ്‌ലിം വൃദ്ധനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മര്‍ദിക്കുകയും താടിരോമങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്ത സംഭവത്തില്‍ ഇരട്ടത്താപ്പുമായി പൊലിസ്.
വൃദ്ധനെ തല്ലിച്ചതച്ചവര്‍ക്കെതിരേ കേസ് എടുക്കുന്നതിനു പകരം അത് വാര്‍ത്തയാക്കിയവര്‍ക്കെതിരേയും സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് ട്വിറ്ററിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേയുമാണ് യു.പി പൊലിസ് കേസെടുത്തത്.


ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍, മാധ്യമപ്രവര്‍ത്തകരായ റാണാ അയൂബ്, മുഹമ്മദ് സുബൈര്‍, സാബ നഖ്‌വി, കോണ്‍ഗ്രസ് നേതാക്കളായ ഡോ. ഷമ മുഹമ്മദ്, സല്‍മാന്‍ നിസാമി, മസ്‌കൂര്‍ ഉസ്മാനി തുടങ്ങി ഒന്‍പതു പേര്‍ക്കെതിരേയാണ് കലാപത്തിനു പ്രേരിപ്പിച്ച കുറ്റം ചുമത്തി കേസെടുത്തത്. തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നെന്നാരോപിച്ചാണ് കേസ്.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തി. ട്വീറ്റുകളിലൂടെ ഇവര്‍ ഹിന്ദു-മുസ്‌ലിം ശത്രുതയ്ക്ക് ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. ട്വീറ്റുകള്‍ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് സൂചന നല്‍കുന്നതാണ്.


തെറ്റായ ട്വീറ്റുകള്‍ ആയിരങ്ങള്‍ റീട്വീറ്റ് ചെയ്തു. സത്യം മനസിലാക്കാതെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പൊലിസ് പറഞ്ഞു.ഇക്കാര്യം പൊലിസ് വ്യക്തമാക്കിയിട്ടും ട്വീറ്റ് ചെയ്തവരോ ട്വിറ്ററോ ട്വീറ്റുകള്‍ നീക്കം ചെയ്തില്ല. ട്വിറ്റര്‍ നടപടി പുതിയ ഐ.ടി നിയമത്തിന്റെ ലംഘനമാണെന്നും പൊലിസ് എഫ്.ഐ.ആറില്‍ പറയുന്നു.
യു.പിയുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും അത് തടയാന്‍ ട്വിറ്റര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago