ആവിക്കല്‍ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം:നാട്ടുകാരും പൊലിസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: ജനവാസമേഖലയായ ആവിക്കല്‍ തോട് പ്രദേശത്ത് മലിന ജല സംസ്കരണ പ്ലാന്റിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള കോര്പറേഷന് തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കസ്റ്റഡിയിലുള്ളവര്‍ നടക്കാവ് പൊലീസ് സ്റ്റേഷനുള്ളില്‍ പ്രതിഷേധിക്കുന്നു.
മലിനജല പ്ലാന്റ് പണി തുടങ്ങാന്‍ നീക്കം തുടങ്ങിയതോടെ നാട്ടുകാര്‍ രാവിലെ പ്രതിഷേധിച്ച് സംഘടിക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസെത്തി. ദേശീയപാത ഉപരോധിച്ചുള്ള സമരം വന്‍ ഗതാഗതക്കുരുക്കിനും വഴിവെച്ചു.
മലിനജല പ്ലാന്റ് നിര്‍മാണത്തിനെതിരായി നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാകളക്ടറും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."