HOME
DETAILS
MAL
ജനകീയ വിചാരണ നേരിടുന്ന ഹിന്ദുത്വരാഷ്ട്രീയം
backup
May 15 2023 | 04:05 AM
(സി.കെ അബ്ദുല്‍ അസീസ്)
കര്‍ണാടക തെരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 136ലും കോണ്‍ഗ്രസിന് വിജയിക്കാനായത് മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും ജനവിരുദ്ധ അജന്‍ഡക്കുമെതിരേ ഇത്തരത്തിലൊരു തിരിച്ചടി ലഭിക്കുന്നത് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ അപ്രമാദിത്വത്തിന്റെ അടിത്തറയിളകി തുടങ്ങിയിരിക്കുന്നുവെന്ന സൂചനയും നല്‍കുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് സുനിശ്ചിതമായ തീരുമാനത്തിലെത്താന്‍ സാധിക്കുകയില്ലെങ്കിലും ഈ ജനവിധിയുടെ പൊതുസ്വഭാവത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന പ്രവണത അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദ്വേഷ പ്രചാരണങ്ങളെയും ജാതി-മത സങ്കുചിത ശക്തികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെയും കൃത്യമായി തിരിച്ചറിയുകയും അതിനെ തിരസ്‌ക്കരിക്കാന്‍ തയാറാവുകയും ചെയ്യുന്ന രാഷ്ട്രീയപ്രവണത സാധാരണക്കാരായ ഗ്രാമീണ ജനതക്കിടയില്‍ വേരു പിടിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന് ഗ്രാമീണ-നഗരഭേദമന്യേ എല്ലാ സീറ്റുകളിലും നേട്ടമുണ്ടാക്കാനായെങ്കിലും ഗ്രാമീണവോട്ടുകളില്‍ 2018നെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അതേസമയം, ബി.ജെ.പിക്ക് ഗ്രാമീണ മേഖലയില്‍ നിന്നുള്ള വോട്ടുകളില്‍ 3.6 ശതമാനത്തോളം ഇടിവ് സംഭവിച്ചു. മതസ്പര്‍ധ വളര്‍ത്താനും മുസ്‌ലിംകളെ ഒറ്റതിരിഞ്ഞാക്രമിക്കാനും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സംഘടിതമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വ്യത്യാസം സുപ്രധാന സൂചകമാകുന്നത്.
സാധാരണഗതിയില്‍ ഇത്തരം പ്രചാരണങ്ങളില്‍ വീണുപോകാറുള്ള ഗ്രാമീണ ജനത (പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍) ഇക്കുറി അതിന് ചെവികൊടുത്തില്ലെന്ന് മാത്രമല്ല, ടിപ്പുസുല്‍ത്താന്‍ മുതല്‍ മുസ്‌ലിം സംവരണമുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന്റെ വിദ്വേഷകാർഡുകൾ ഒന്നടങ്കം വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയുകയും ചെയ്തു. എന്നാല്‍, നഗരങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ 2018നെ അപേക്ഷിച്ച് ബി.ജെ.പി.ക്ക് 3.7 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചു. (45.7 ശതമാനം). നഗരങ്ങളിലെ മധ്യവര്‍ഗത്തിനും ബി.ജെ.പി സര്‍ക്കാരിന്റെ നിയോലിബറല്‍ ഹിന്ദുത്വത്തിനുമിടയില്‍ രൂപപ്പെട്ട ഐക്യദാര്‍ഢ്യത്തിന്റെ ദേശീയമാതൃകയാണ് ബംഗളൂരുവിലും പ്രകടമാകുന്നത്. നഗരങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസിനും 3.8 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കാനായെങ്കിലും ബി.ജെ.പി സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ആശയവാഹകരെന്ന നിലയില്‍ നിന്ന് മധ്യവര്‍ഗത്തെ അടര്‍ത്തിയെടുക്കുന്ന രാഷ്ട്രീയപ്രക്രിയ ഇനിയും ശക്തിപ്പെട്ടിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്.
നിക്ഷിപ്ത താല്‍പര്യങ്ങളുടെയും ജാതിമേല്‍ക്കോയ്മയുടെയും ബന്ധനത്തില്‍ നിന്നും ഈ മധ്യവര്‍ഗത്തെ മോചിപ്പിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സജീവമാകുമ്പോള്‍ മാത്രമാണ് സംഘ്പരിവാറിനെതിരേ മതേതര ജനാധിപത്യശക്തികളുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, പത്രമാധ്യമങ്ങളിലും മറ്റു സര്‍വിസ് മേഖലകളിലും പിടിമുറുക്കിയിട്ടുള്ള ഈ മധ്യവര്‍ഗത്തെ ഉപയോഗിച്ചാണ് സംഘ്പരിവാര്‍ ശക്തികള്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള അതിന്റെ ആശയപ്രചാരണങ്ങള്‍ വിപുലമാക്കുന്നത്. കര്‍ണാടകയിലെ ഗ്രാമീണ ജനത അതിനെ തള്ളിക്കളഞ്ഞുവെങ്കിലും തീരദേശമേഖലയിലെ സാധാരണക്കാര്‍ക്കിടയില്‍ ബി.ജെ.പിയുടെ ജനകീയ അടിത്തറക്ക് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നോര്‍ക്കണം.
ബി.ജെ.പി ഭരണത്തില്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വര്ധിച്ചുകൊണ്ടിരിക്കുന്നുവെന്
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ബി.ജെ.പിയുടെ ഹിന്ദുകാര്‍ഡിന്റെ കളിക്കളത്തിനുള്ളില്‍ നിന്നും പുറത്ത് ചാടി ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തെത്തിക്കാന്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സാധിച്ചത് മൂലമാണ് വലിയ തോതിലുള്ള രാഷ്ട്രീയ ഉണര്‍വിലേക്ക് സാധാരണക്കാരെ കൊണ്ടെത്തിക്കാന്‍ സാധിച്ചത്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്ക് മാത്രമല്ല തിരിച്ചടി നല്‍കുന്നത്. ഇക്കാലമത്രയും ലിംഗായത്ത്-വൊക്കലിംഗ സമുദായങ്ങളുടെ അഥവാ ഭൂസ്വത്തുള്ള സമുദായങ്ങളുടെ അജന്‍ഡയനുസരിച്ച് മാത്രം ചലിക്കുന്ന കര്‍ണാടക രാഷ്ട്രീയത്തിന്റെ ബലതന്ത്രം തന്നെ ഏതാണ്ട് തിരുത്തിയെഴുതപ്പെട്ടുവെന്നാണ് ജെ.ഡി.എസിനുണ്ടായ വോട്ടുചോര്‍ച്ച സൂചിപ്പിക്കുന്നത്. തൂക്കുമന്ത്രിസഭ വന്നാല്‍ അധികാരത്തിലെത്താമെന്ന ജാതിപ്രമാണിത്തത്തിന്റെ രാഷ്ട്രീയ വ്യാമോഹങ്ങള്‍ക്ക് ജാതിക്കും മതത്തിനുമതീതമായി ചിന്തിച്ച കര്‍ണാടക ജനത ഉചിതമായ തിരിച്ചടിയാണ് നല്‍കിയത്. അതേസമയം ഈ കിടമത്സരത്തില്‍ കക്ഷിചേരാന്‍ തക്കവണ്ണമുള്ള സംഘടനബലമില്ലാത്ത ദലിത്-പിന്നോക്ക-ന്യൂനപക്ഷവിഭാ
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊപ്പം മറ്റൊരു തെരഞ്ഞെടുപ്പുഫലം കൂടി ഇന്നലെ പുറത്തുവരികയുണ്ടായി. യു.പി മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഫലങ്ങളായിരുന്നുവത്. 17 മുനിസിപ്പാലിറ്റികളിലും വിജയം നേടിയത് ബി.ജെ.പിയാണ്. സമാജ് വാദിപാര്‍ട്ടിയും ബി.എസ്.പിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കുവച്ചത്. തെരഞ്ഞെടുപ്പ് വിജയം കൊണ്ട് മാത്രം ജയിക്കാവുന്ന ശത്രുവല്ല സംഘ്പരിവാര്‍ രാഷ്ട്രീയം. എങ്കിലും കര്‍ണാടകയിലെ സാധാരണക്കാര്‍ നേടിയെടുത്ത വിജയം വലിയ തുടക്കമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."