HOME
DETAILS

'100 കോടി രൂപയില്‍ താഴെ വരുന്ന എഐ പദ്ധതി 232 കോടിക്ക്; കര്‍ണാടകത്തില്‍ 40% കമ്മീഷന്‍ ഇവിടെ 80%; അഴിമതി ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല

  
backup
May 15 2023 | 09:05 AM

chennithala-ai-camera-statement-100-crore-udf

'100 കോടി രൂപയില്‍ താഴെ വരുന്ന എഐ പദ്ധതി 232 കോടിക്ക്; കര്‍ണാടകത്തില്‍ 40% കമ്മീഷന്‍ ഇവിടെ 80%

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാള്‍ മുതല്‍ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോള്‍ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷന്‍ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പരിഹസിച്ചു. രേഖകള്‍ ഉയര്‍ത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്.

മുന്‍കൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആര്‍ഐടിക്ക് കരാര്‍ കിട്ടിയത്.അല്‍ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. എസ്ആര്‍ഐടി തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ആര്‍ഐടിയുടെ കള്ളക്കളി താന്‍ പുറത്തു കൊണ്ടുവരും. വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് വന്നിട്ടില്ല. തട്ടിപ്പ് ആയതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തു വരാത്തത്. കര്‍ണാടകത്തില്‍ 40 ശതമാനം കമ്മിഷന്‍ എങ്കില്‍ ഇവിടെ 80 ശതമാനം കമ്മിഷനാണ്.

കെല്‍ട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആകില്ല. ഇതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ആയതു കൊണ്ടാണ് ക്യാബിനറ്റ് നിയമവിരുദ്ധമായ കരാര്‍ അംഗീകരിച്ചത്. മടിയില്‍ കനമുള്ളത് കൊണ്ടല്ലേ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണെന്നും ചെന്നിത്തല തുറന്നടിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago