മതിയായ യോഗ്യതയില്ലാഞ്ഞിട്ടും കെ.കെ രാഗേഷിന്റെ ഭാര്യക്ക് അസോസിയേറ്റ് പ്രഫസര്‍ നിയമനം
കണ്ണൂര്‍: വിവാദങ്ങളെ തുടര്‍ന്ന് പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റില്‍ നിന്നു തന്നെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെയാണ് മതിയായ യോഗ്യതയില്ലാഞ്ഞിട്ടും നിയമിച്ചതെന്നതാണ് ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തിരഞ്ഞെടുത്തു എന്നായിരുന്നു ആക്ഷേപം.
യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം.
യു.ജി.സി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത.
2018 ലെ യു.ജി.സി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, നിയമനങ്ങള്‍ക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലന്നാണ് വ്യവസ്ഥ. അപ്പോള്‍ പ്രയാ വര്‍ഗിസിന്റെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."