മോശം കാലാവസ്ഥയിൽ വാഹനമോടിക്കുന്നവരാണോ? 2,000 ദിർഹം വരെ പിഴ ലഭിക്കുന്ന 10 ട്രാഫിക് ലംഘനങ്ങളെ കുറിച്ച് അറിയാം
ദുബായ്: നിരന്തരം കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നിലവിൽ യുഎഇ പോയിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി മഴ എത്തുക പതിവായിരിക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ ദിവസങ്ങൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും മഴയും മണൽക്കാറ്റും മൂടൽമഞ്ഞുമെല്ലാം യുഎഇ നിവാസികൾക്ക് ഇടവിട്ട് ലഭിക്കുന്നുണ്ട്. വേനൽക്കാലമാണെങ്കിലും കാലാവസ്ഥ മാറ്റങ്ങൾ പ്രകടമാണ്.
വാഹനമോടിക്കുമ്പോൾ മഴയും മഞ്ഞുമെത്തുന്നത് ആസ്വദിക്കാവുന്ന ഒന്നാണെങ്കിലും എല്ലാവർക്കും അത് അങ്ങിനെയാകില്ല. മാത്രമല്ല, ഏറെ അപകടങ്ങൾക്ക് സാധ്യതയുള്ള ഒന്നുമാണ് ഇത്. അതിനാൽ തന്നെ, ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെ വാഹനമോടിക്കരുത്. മാത്രമല്ല ചില ട്രാഫിക്ക് അറിവുകൾ പ്രത്യേകമായി ഓർത്തുവെക്കുകയും വേണം. ഇല്ലെങ്കിൽ മഴക്കൊപ്പം പോക്കറ്റും ചോരും. കഴിഞ്ഞ ആഴ്ച, യുഎഇയുടെ ആഭ്യന്തര മന്ത്രാലയം മൂന്ന് പുതിയ കാലാവസ്ഥാ ട്രാഫിക് ലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു.
മഴ, മൂടൽമഞ്ഞ്, മണൽക്കാറ്റ് എന്നിവയിൽ യുഎഇയിൽ വാഹനമോടിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട 10 നിയമങ്ങൾ ഇതാ.
- ഡ്രൈവിംഗ് സമയത്ത് ഫോട്ടോ എടുക്കൽ
പിഴ: 800 ദിർഹം, നാല് ബ്ലാക്ക് പോയിന്റുകൾ
വാഹനമോടിക്കുമ്പോൾ ഫോട്ടോയെടുക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും അവർ പിഴകൾ നേരിടേണ്ടിവരുമെന്നും യുഎഇയിലെ പോലീസ് അധികൃതർ പതിവായി വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിക്കുന്നു.
ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 32 അനുസരിച്ച്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഹാനികരമാണ്, അത് ശ്രദ്ധ തിരിക്കുന്ന ഡ്രൈവിംഗായി തരം തിരിച്ചിരിക്കുന്നു. 2020-ൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഡ്രൈവിംഗ് സമയത്ത് ടെക്‌സ്‌റ്റ് അയയ്‌ക്കുന്നത് അപകടത്തിൽപ്പെടാനുള്ള സാധ്യത 32 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നും ഡ്രൈവർമാരുടെ പ്രതികരണ സമയം 50 ശതമാനം വരെ കുറയുമെന്നും വെളിപ്പെടുത്തുന്നു.
- ഹസാർഡ് ലൈറ്റുകൾ ഓണാക്കി ഡ്രൈവിംഗ്
പിഴ: 500 ദിർഹം, നാല് ബ്ലാക്ക് പോയിന്റുകൾ
ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ഹസാർഡ് ലൈറ്റുകൾ കത്തിക്കുന്നതാണ് മറ്റൊരു ഗതാഗത ലംഘനം. ഈ ലംഘനത്തിന് നാല് ബ്ലാക്ക് പോയിന്റുകളോടെ 500 ദിർഹം പിഴ ചുമത്താം. നിങ്ങളുടെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വാഹനത്തിലെ നാല് ഇൻഡിക്കേറ്റർ ലൈറ്റുകളും ഓണാകുന്നു. അതിനാൽ നിങ്ങൾ ഡ്രൈവ് ചെയ്യുകയും പാത മാറുകയും ചെയ്യുകയാണെങ്കിൽ, മറ്റ് റോഡ് ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ ഒരു മാർഗവുമില്ല. വാഹനമോടിക്കുമ്പോൾ നിങ്ങൾക്ക് സുരക്ഷിതമായി കാണാൻ കഴിയാത്തവിധം മോശമായ കാലാവസ്ഥയാണെങ്കിൽ, കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുകയാണ് ചെയ്യേണ്ടത്.
നിങ്ങളുടെ കാർ നിർത്തിയിരിക്കുമ്പോഴോ തകരാർ സംഭവിക്കുമ്പോഴോ മാത്രം നിങ്ങളുടെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുക.
- ലൈറ്റുകളില്ലാതെ മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ഡ്രൈവിംഗ്
പിഴ: 400 ദിർഹം പിഴ, നാല് ബ്ലാക്ക് പോയിന്റുകൾ
ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 104 (ബി) പറയുന്നത് പ്രകാരം, മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ലൈറ്റുകളില്ലാതെ വാഹനമോടിക്കുന്നത് 400 ദിർഹം പിഴയും നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിന് കാരണമാകും.
- മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ അധികാരികളുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനമോടിക്കുക
പിഴ: 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ
ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ ചില വാഹനങ്ങൾ റോഡിലൂടെ ഓടിക്കുന്നത് പോലീസ് അധികൃതർ നിരോധിച്ചേക്കാം. യുഎഇ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 104 (സി) പറയുന്നത്, മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ചില വാഹനങ്ങൾ ഓടിക്കരുതെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അതോറിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ, ആ നിർദ്ദേശം ലംഘിച്ചാൽ 400 ദിർഹം പിഴയും നിങ്ങളുടെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
- സൂചകമില്ലാതെ പാതകൾ മാറ്റുന്നു
പിഴ: 400 ദിർഹം
പാത മാറുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിക്കാതിരിക്കുന്നത്, പ്രത്യേകിച്ച് ദൃശ്യപരത കുറയുമ്പോഴും ഡ്രൈവിംഗ് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും, അത്യന്തം അപകടകരമാണ്. അതിനാൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നത് അത്യവശ്യമാണ്. സ്വയം അപകടത്തിൽ പെടാതിരിക്കാനും മറ്റുള്ളവർക്ക് അപകടം വരുത്താതിരിക്കാനും ഇൻഡിക്കേറ്റർ അത്യാവശ്യമാണ്.
- അശ്രദ്ധമായ ഡ്രൈവിംഗ്
പിഴ: 2,000 ദിർഹം, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തെ കണ്ടുകെട്ടൽ
അശ്രദ്ധമായി വാഹനമോടിക്കുന്നത്, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ, ഗതാഗതം തടയൽ, ചുവന്ന ലൈറ്റുകൾ മാറുക അല്ലെങ്കിൽ പെട്ടെന്നുള്ള തിരിവുകൾ എന്നിവ എല്ലാം അശ്രദ്ധമായ വാഹനമോടിക്കലിന്റെ പരിധിയിൽപ്പെടുന്നതാണ്. പ്രത്യേകിച്ചും മഴയും മൂടൽമഞ്ഞുമുള്ള സാഹചര്യങ്ങളിൽ ഡ്രൈവിംഗ് സാഹചര്യങ്ങൾ ബുദ്ധിമുട്ടുള്ളപ്പോൾ അശ്രദ്ധ ഡ്രൈവിംഗ് ഒഴിവാക്കേണ്ടതാണ്. ഇല്ലെങ്കിൽ കനത്ത പിഴ തന്നെ ഇതിന് ലഭിക്കും. കൂടാതെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കും ലഭിക്കും.
- മഴയുള്ള കാലാവസ്ഥയിൽ താഴ്വരകൾ, വെള്ളപ്പൊക്കം, അണക്കെട്ടുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടൽ.
പിഴ: 1,000 ദിർഹം, ആറ് ബ്ലാക്ക് പോയിന്റുകൾ
ഈ ട്രാഫിക് ലംഘനം കഴിഞ്ഞയാഴ്ച ട്രാഫിക് നിയമത്തിൽ അവതരിപ്പിച്ച ഒന്നാണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ അടിയന്തര ഘട്ടങ്ങളിൽ ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. മഴക്കാലത്ത് താഴ്‌വരകൾ സന്ദർശിക്കുന്നതിനോ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപം ഒത്തുകൂടുന്നതും അതുവഴി വാഹനമോടിക്കുന്നവരെ തടയുന്നതിനാണ് ഈ നിയമം ലക്ഷ്യമിടുന്നത്
8. മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത് വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് അവയുടെ അപകടത്തിന്റെ തോത് പരിഗണിക്കാതെ പ്രവേശിക്കുക.
പിഴ: 2,000 ദിർഹം, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തെ കണ്ടുകെട്ടൽ.
10. അത്യാഹിതങ്ങൾ, ദുരന്തങ്ങൾ, പ്രതിസന്ധികൾ, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകൾ എന്നിവയിൽ രക്ഷാപ്രവർത്തനം നടത്തുന്ന അധികാരികൾ, ആംബുലൻസ് എന്നിവയെ തടയുന്ന തരത്തിലുള്ള ട്രാഫിക് ലംഘനങ്ങൾ
പിഴ: 1,000 ദിർഹം, നാല് ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തെ കണ്ടുകെട്ടൽ
10. മാറിയ വേഗത പരിധി പാലിക്കാത്തത്
ദൃശ്യപരത കുറയ്ക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ, എമിറേറ്റിലെ റോഡുകളിലെ പരമാവധി വേഗത പരിധി കുറയ്ക്കുന്നതിനെക്കുറിച്ച് അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് ഉപദേശങ്ങൾ നൽകുന്നു. വേഗപരിധി കവിഞ്ഞതിനുള്ള പിഴ, നിങ്ങൾ വാഹനമോടിക്കുന്നതായി കണ്ടെത്തിയ വേഗത പരിധിക്കപ്പുറം എത്രത്തോളം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ വേഗപരിധിയിൽ 20 കിലോമീറ്റർ വേഗതക്കപ്പുറം വാഹനമോടിക്കുന്നത് കണ്ടെത്തിയാൽ, നിങ്ങൾക്ക് 300 ദിർഹം പിഴ ലഭിക്കും. എന്നാൽ ഇത് 80 കിലോമീറ്ററിൽ കൂടുതൽ ആണെങ്കിൽ പിഴ 3,000 ദിർഹമായിരിക്കും. കൂടാതെ 23 ബ്ലാക്ക് പോയിന്റുകൾ, കാർ 60 ദിവസത്തേക്ക് കണ്ടുകെട്ടൽ എന്നിവയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."