HOME
DETAILS

നീറ്റ് എക്‌സാം 2023;റിസള്‍ട്ട് വരുന്ന ഡേറ്റ്,റാങ്ക് മാനദണ്ഡങ്ങള്‍, പ്രധാന സംശയങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാം

  
backup
May 27, 2023 | 7:24 AM

neet-result-2023-datecut-offrankingcriteriaanswerkeyand-other-faqs
neet result 2023 date,cut off,ranking,criteria,answerkey,and other faqs
നീറ്റ് എക്‌സാം 2023;റിസള്‍ട്ട് വരുന്ന ഡേറ്റ്,റാങ്ക് മാനദണ്ഡങ്ങള്‍, പ്രധാന സംശയങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ) 2023 മെയ് ഏഴിനാണ് നീറ്റ് യു.ജി എക്‌സാം നടത്തിയത്. 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ലോകമെമ്പാടുമുളള 513 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നീറ്റ് എക്‌സാം എഴുതിയത്. മെഡിക്കല്‍ രംഗത്തേക്കുളള പ്രവേശന പരീക്ഷയായ നീറ്റിന്റെ റിസള്‍ട്ടിനായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

നീറ്റ് എക്‌സാം റിസള്‍ട്ട് എന്നാണ് പ്രസിദ്ധീകരിക്കുന്നത്?
2023ലെ നീറ്റ് യു.ജി പരീക്ഷാ ഫലത്തിന്റെ തീയതി എന്‍.ടി.എ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ജൂണ്‍ മാസത്തോടെ റിസള്‍ട്ട് പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാണ് 2023ലെ നീറ്റ് ഫലം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്?
മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ജൂണ്‍ 20ലാണ് നീറ്റ് റിസള്‍ട്ട് പുറത്ത് വരാന്‍ സാധ്യതയുളളത്.

നീറ്റ് 2023 എക്‌സാമിന്റെ ആന്‍സര്‍ കീ എന്നാണ് റിലീസ് ചെയ്യപ്പെടുന്നത്?

നീറ്റ് പരീക്ഷ നടത്തപ്പെട്ടതിന് ശേഷം രണ്ടോ, മൂന്നോ ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ സാധാരണ ഗതിയില്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. അതിനാല്‍ തന്നെ ഇത്തവണത്തെ നീറ്റ് എക്‌സാമിന്റെ ആന്‍സര്‍ കീ മെയ് അവസാന വാരത്തോടെ പ്രസിദ്ധീകരിക്കപ്പെടാനാണ് സാധ്യത.

മണിപ്പൂരില്‍ എന്നാണ് നീറ്റ് എക്‌സാം നടത്തപ്പെടുക?
അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ അടിസ്ഥാനത്തില്‍ നീറ്റ് എക്‌സാം മണിപ്പൂര്‍ സംസ്ഥാനത്ത് നിന്നും മാറ്റി വെച്ചിരുന്നു. ഈ പരീക്ഷ ജൂണ്‍ 3നും 5നും മധ്യേ നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നീറ്റ് എക്‌സാമിന്റെ റാങ്കിങ്ങ് മാനദണ്ഡങ്ങള്‍ എങ്ങനെയാണ്?
നീറ്റ് എക്‌സാമില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ എങ്ങനെയാണ് ഒരാളെ ഉയര്‍ന്ന റാങ്കിങ്ങിനായി തെരെഞ്ഞെടുക്കുന്നത് എന്ന ചോദ്യം വളരെ പേര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലവില്‍ വന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന രീതിയിലാണ് റാങ്കിങ്ങ് തീരുമാനിക്കുക.

1, ബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയയാളെ പരിഗണിക്കും
2, ബയോളജിയില്‍ രണ്ട് പേര്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ കെമസ്ട്രിയിലെ മാര്‍ക്ക് പരിഗണിക്കും
3, അതിലും ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം രേഖപ്പെടുത്തിയയാള്‍ തെരെഞ്ഞെടുക്കപ്പെടും
4, ഇതെല്ലാം രണ്ട് പേര്‍ക്കും തുല്യമായി വന്നാല്‍ ഒരേ റാങ്ക് നേടിയതില്‍ പ്രായക്കൂടുതലുളള വ്യക്തിക്ക് മുന്‍ഗണന ലഭിക്കും
5, പ്രായവും തുല്യമായി വന്നാല്‍ ആദ്യം പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തയാളെയായിരിക്കും പരിഗണിക്കുക

Content Highlights:neet result 2023 date,cut off,ranking,criteria,answerkey,and other faqs
നീറ്റ് എക്‌സാം 2023;റിസള്‍ട്ട് വരുന്ന ഡേറ്റ്,റാങ്ക് മാനദണ്ഡങ്ങള്‍, പ്രധാന സംശയങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  2 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago