HOME
DETAILS

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

  
July 22, 2026 | 11:39 AM

ronaldos social media stir and the fifa corruption claims

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് അർജന്റീന റണ്ണേഴ്‌സ് അപ്പ് ആയി മടങ്ങിയതിന് പിന്നാലെ, പുതിയ വിവാദത്തിന് വഴിതുറന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസ്സിയെയും അർജന്റീനിയൻ ടീമിനെയും ഫിഫയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകൻ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ 'ലൈക്ക്' ചെയ്തതാണ് വിവാദമായത്.

വിവാദത്തിന് ആധാരമായ വീഡിയോ  

സ്പാനിഷ് ചാനലിലെ 'എസ്പെജോ പബ്ലിക്കോ' (Espejo Público) എന്ന പരിപാടിയിൽ മാധ്യമപ്രവർത്തകൻ പിലാർ റോഡ്രിഗസ് ലോസാന്റോസ് നടത്തിയ ചർച്ചയുടെ ക്ലിപ്പാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചത്. ഫൈനൽ മത്സരത്തിന് മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ ഫിഫ അഴിമതി നിറഞ്ഞതാണെന്നും അർജന്റീനയ്ക്കും ലയണൽ മെസ്സിക്കും അനുകൂലമായ നിലപാടുകളാണ് റഫറിമാർ സ്വീകരിക്കുന്നതെന്നും പിലാർ റോഡ്രിഗസ് ആരോപിച്ചിരുന്നു.  

"അർജന്റീന അഞ്ച് മത്സരങ്ങൾക്ക് മുൻപേ പുറത്താകേണ്ടതായിരുന്നു. ഫിഫയുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് അവർ ഫൈനൽ വരെ എത്തിയത്. ലയണൽ മെസ്സിക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം എടുത്തുനൽകാനാണ് ഫിഫ ശ്രമിക്കുന്നത്..." എന്നാണ് സ്പാനിഷ് മാധ്യമപ്രവർത്തകൻ പിലാർ റോഡ്രിഗസ് ലോസാന്റോസ് വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോ പോസ്റ്റിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ 'ലൈക്ക്' രേഖപ്പെടുത്തിയത്. മാധ്യമപ്രവർത്തകന്റെ ആരോപണങ്ങളോട് താൻ യോജിക്കുന്നു എന്ന സൂചനയാണ് റൊണാൾഡോ നൽകിയതെന്ന് ആരാധകരും കായിക ലോകവും വിലയിരുത്തുന്നു.  

ഇരു താരങ്ങളുടെയും ലോകകപ്പ് പ്രകടനം  

  • ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ): തൻ്റെ ആറാം ലോകകപ്പിൽ കളിച്ച 41-കാരനായ റൊണാൾഡോ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി. എന്നാൽ പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) ചാമ്പ്യന്മാരായ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്താവുകയായിരുന്നു.  
  • ലയണൽ മെസ്സി (അർജന്റീന): തൻ്റെ ആറാം ലോകകപ്പിൽ അർജന്റീനയെ വീണ്ടും ഫൈനലിലേക്ക് നയിച്ച 39-കാരനായ മെസ്സി, ടൂർണമെന്റിലുടനീളം 8 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

മുൻപും റഫറിയിംഗിലെ അപകാതകൾക്കെതിരെയും എതിരാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കെതിരെയും പരസ്യമായി പ്രതികരിച്ചിട്ടുള്ള റൊണാൾഡോയുടെ ഈ ഡിജിറ്റൽ ഇടപെടൽ, മെസ്സി-റൊണാൾഡോ ആരാധകർക്കിടയിൽ വൻ സോഷ്യൽ മീഡിയ യുദ്ധത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 hours ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 hours ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 hours ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  3 hours ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 hours ago
No Image

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭർത്താവ് പിടിയിൽ

Kerala
  •  3 hours ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 hours ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  4 hours ago