ഒന്നരവര്‍ഷം കൊണ്ട് രണ്ട് കോടി ലിറ്റര്‍ പെട്രോള്‍ ലാഭിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനി ഉടമ
ola ceo bhavish aggarwal said ola scooters saved billions of liters of petrol in 18 month
ഒന്നരവര്‍ഷം കൊണ്ട് രണ്ട് കോടി ലിറ്റര്‍ പെട്രോള്‍ ലാഭിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനി ഉടമ
ഇന്ത്യയിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ വലിയ തരംഗമായ വാഹനമാണ് ഒല. 2021 ആഗസ്റ്റ് മാസമായിരുന്നു s1 എന്ന പേരില്‍ ഒല ആദ്യത്തെ ഇ.വി സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. പിന്നീട് s1 പ്രൊ, എസ് വണ്‍ എയര്‍ എന്നീ ഇ.വികളും കമ്പനി വിപണിയിലേക്കെത്തിച്ചു.എന്നാലിപ്പോള്‍ ഒല വിപണിയിലേക്കിറങ്ങിയ ശേഷം വെറും ഒന്നരവര്‍ഷം കൊണ്ട് തങ്ങളുടെ സ്‌കൂട്ടറുകള്‍ ഏകദേശം രണ്ട് കോടി ലിറ്റര്‍ പെട്രോള്‍ ലാഭിച്ചു എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒലയുടെ സി.ഇ.ഒയായ ഭവിഷ് അഗര്‍വാള്‍. രാജ്യത്തുടനീളം 2,50,000 വീടുകളില്‍ എത്തിയ തങ്ങളുടെ സ്‌കൂട്ടറുകള്‍ മൊത്തം 100 കോടി കിലോമീറ്ററുകള്‍ സഞ്ചരിച്ചെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.
This week we crossed 1 billion (100 crore) kms driven on @OlaElectric scooters! That’s more than 2 crore litres of petrol saved!!
— Bhavish Aggarwal (@bhash) May 27, 2023
In just 18 months since the first scooter was sold.
And the journey is accelerating super fast! #endICEage pic.twitter.com/DjNmiZQDFr
ഒലയുടെ പുതിയ മോഡലായ എസ്.വണ്‍ എയറിന്റെ ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ മുതല്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം ഒല തങ്ങളുടെ വരാനിരിക്കുന്ന ബാറ്ററി സെല്‍ ഗിഗാഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ ഇവി സെല്‍ സൗകര്യമാകുമെന്ന പ്രഖ്യാപനത്തില്‍ എത്തുന്ന ഈ പദ്ധതി,തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സ്ഥാപിക്കുക. പ്രതിവര്‍ഷം 10 ജിഗാവാട്ട് മണിക്കൂര്‍ (GWh) ഉല്‍പ്പാദന ശേഷി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: ola ceo bhavish aggarwal said ola scooters saved billions of liters of petrol in 18 month
ഒന്നരവര്‍ഷം കൊണ്ട് രണ്ട് കോടി ലിറ്റര്‍ പെട്രോള്‍ ലാഭിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനി ഉടമ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."