ഇനി ട്വീറ്റുകള്‍ ഹൈലൈറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ട്വിറ്റര്‍
ഇനി ട്വിറ്ററില്‍ ട്വീറ്റുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഓപ്ഷന്‍ വരുന്നു. മുഴുനീള ഫീച്ചര്‍ ഫിലിമുകള്‍ അപ്‌ലോഡ് ചെയ്യാനും ദൈര്‍ഘ്യമേറിയ ട്വീറ്റുകള്‍ എഴുതാനും മറ്റ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സബ്‌സ്‌ക്രൈബ് ചെയ്യാനും വിലയേറിയ ബ്ലൂ ടിക്ക് വാങ്ങാനും ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ക്ക് പിന്നാലെയാണ് ട്വീറ്റുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള ഫീച്ചറും ഇലോണ്‍ മസ്‌ക് അവതരിപ്പിക്കുന്നത്.
ഇനി നിങ്ങളുടെ പ്രിയപ്പെട്ടരുടെ ട്വീറ്റുകള്‍ പ്രത്യേക ടാബില്‍ ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കും. ഡോഗ് ഡിസൈനര്‍ പങ്കു വെച്ച ട്വീറ്റില്‍ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് ഇക്കാര്യം പരാമര്‍ശിച്ചത്.
ഇനി ട്വീറ്റുകള്‍ ഹൈലൈറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ട്വിറ്റര്‍
“Highlights Tab” is now live on Twitter. You can now showcase your favorite tweets on your profile. pic.twitter.com/nPz7DfNeIZ
— DogeDesigner (@cb_doge) June 18, 2023
ഇന്‍സ്റ്റാഗ്രാമിന് സമാനമായ ഫീച്ചര്‍ ആണ് ട്വിറ്റര് അവതരിപ്പിക്കുന്നത്. ഇത് വഴി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക് സ്റ്റോറികള്‍ പ്രൊഫൈലില്‍ ഹൈലൈറ്റ്‌സ് ആയി ഇടാന്‍ സാധിക്കും.
ഹൈലൈറ്റ് ചെയ്യേണ്ടതിങ്ങനെ
ഹൈലൈറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ട്വീറ്റ്‌റിന്റെ വലതുഭാഗത്തെമൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് 'add/remove highlights എന്ന ഓപ്ഷന്‍ തെരെഞ്ഞെടുക്കാം.
ഉപയോക്താക്കള്‍ക് വേണ്ടി ട്വിറ്ററിനെ മികച്ചതാക്കി എന്ന് മസ്‌ക് പറഞ്ഞിരുന്നു. താന്‍ ഏറ്റെടുക്കും മുമ്പ് ട്വിറ്ററിനു ഉപയോക്താക്കളുടെ മേലുണ്ടായിരുന്ന സ്വാധീനം വിനാശകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."